ഇന്ത്യൻ ടി-20 ടീമിൽ സ്ഥാനമില്ല; മറ്റൊരു ടീമിനായി മിന്നും സെഞ്ച്വറിയടിച്ച് സൂപ്പർതാരം
സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മിന്നും സെഞ്ച്വറി നേടി ഇന്ത്യൻ താരം യശ്വസി ജെയ്‌സ്വാൾ. മുംബൈ താരമായ ജെയ്‌സ്വാൾ ഹരിയാനക്കെതിരെയാണ് സെഞ്ച്വറി നേടി തിളങ്ങിയത്. 50 പന്തുകൾ നേരിട്ട താരം 101 റൺസ് നേടിയാണ് മടങ്ങിയത്. 16 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിംഗ്സ്.
നിലവിൽ ജെയ്‌സ്വാൾ ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമല്ല. ശുഭ്മാൻ ഗില്ലും അഭിഷേക് ശര്മയുമാണ് ഓപ്പണർമാരായി കളിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും അവസരത്തിനായി പുറത്തുണ്ട്. അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പ് അടുത്തെത്തി നിൽക്കുമ്പോൾ ടി-20യിൽ മിന്നും പ്രകടനം നടത്തികൊണ്ട് സെലക്ടർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ജെയ്‌സ്വാൾ.
ഹരിയാനക്കെതിരായ മത്സരത്തിൽ മുംബൈ നാല് വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിൽ 15 പന്തുകളും നാല് വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജെയ്‌സ്വാൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 121 പന്തിൽ പുറത്താവാതെ 116 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇതോടെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനും ജെയ്‌സ്വാളിന് സാധിച്ചു. സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ എന്നിവരാണ് ജെയ്‌സ്വാളിന് പുറമെ മൂന്ന് ഫോർമാറ്റുകളിലും നൂറക്കം കടന്നവർ.
മുംബൈക്കായി സർഫറാസ് ഖാൻ അർദ്ധ സെഞ്ച്വറിയും നേടി. 25 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 65 റൺസാണ് താരം നേടിയത്. ഹരിയാനക്കായി ക്യാപ്റ്റൻ അങ്കിത് കുമാർ(89), നിഷാന്ത് സിന്ധു(63) റൺസും നേടി തിളങ്ങി.
Indian player Yashwasi Jaiswal scored a brilliant century in the Syed Mushtaq Ali Trophy. Mumbai player Jaiswal scored a century against Haryana. The player returned after scoring 101 runs in 50 balls. Jaiswal's innings consisted of 16 fours and a six.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."