യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി
അബൂദബി: വിതരണം ചെയ്ത യൂണിഫോമിന്റെ പണം കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് അബൂദബിയിലെ ഒരു സ്വകാര്യ സ്കൂളിനോട് യൂണിഫോം വിതരണക്കാരന് 43,863 ദിർഹം നൽകാൻ ഉത്തരവിട്ട് കോടതി. അബൂദബി കൊമേഴ്‌സ്യൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കുടിശ്ശിക തുക, ക്ലെയിം തീയതി മുതൽ പൂർണ്ണമായി തീർപ്പാക്കുന്നത് വരെയുള്ള പലിശ, ഭൗതികവും ധാർമ്മികവുമായ നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് വിതരണക്കാരൻ കോടതിയെ സമീപിച്ചത്. കരാർ പ്രകാരം യൂണിഫോം നൽകിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന ക്വട്ടേഷനുകളും ഇൻവോയ്‌സുകളും വിതരണ കമ്പനി കോടതിയിൽ സമർപ്പിച്ചിരുന്നു.
വിതരണക്കാരൻ നൽകിയ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, സ്കൂൾ തുക നൽകാൻ ബാധ്യസ്ഥരാണെന്ന് തെളിയിക്കുന്ന വാണിജ്യ രേഖയാണ് എന്ന് കോടതി നിരീക്ഷിച്ചു. സ്കൂൾ അധികൃതർക്ക് അറിയിപ്പ് നൽകിയിട്ടും പ്രതിഭാഗം കോടതിയിൽ ഹാജരായിരുന്നില്ല.
വിധി പ്രകാരം, യൂണിഫോം വിതരണക്കാരന് നൽകേണ്ടുന്ന തുകയായ 43,863 ദിർഹം സ്കൂൾ അടയ്‌ക്കണം. കൂടാതെ, കടം വ്യക്തമായതിനാൽ, വൈകിയ പേയ്‌മെന്റിന് ക്ലെയിം തീയതി മുതൽ പ്രതിവർഷം മൂന്ന് ശതമാനം പലിശ നൽകാനും കോടതി ഉത്തരവിട്ടു. എന്നിരുന്നാലും, വഞ്ചനയോ കടുത്ത അശ്രദ്ധയോ മൂലമുണ്ടാകുന്ന പലിശയ്ക്ക് പുറമെയുള്ള നാശനഷ്ടങ്ങൾക്ക് തെളിവ് ആവശ്യമാണെന്ന് വിശദീകരിച്ചുകൊണ്ട് അധിക നഷ്ടപരിഹാരം നൽകണമെന്ന വിതരണക്കാരന്റെ ആവശ്യം കോടതി നിരാകരിച്ചു. മുതലിനും പലിശയ്ക്കും പുറമെ, നിയമപരമായ ചെലവുകളും അഭിഭാഷക ഫീസും സ്കൂൾ വഹിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
a court has directed a school to immediately pay 43,863 dirhams after failing to clear pending uniform payments. the judgment followed a legal complaint highlighting nonpayment issues. the ruling stresses financial responsibility, contract compliance, and accountability within educational institutions operating in the uae.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."