HOME
DETAILS

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

  
Web Desk
December 14, 2025 | 1:52 PM

sho death not suicide says family woman constable seen in cctv footage arrested

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) അരുൺ കുമാർ റായിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തിൽ, വനിതാ പൊലിസ് കോൺസ്റ്റബിളായ മീനാക്ഷി ശർമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു. എസ്.എച്ച്.ഒയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോൺസ്റ്റബിളിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തത്.

ജലൗൺ ജില്ലയിലെ കുത്തൗണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസറായ അരുൺ കുമാർ റായിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വൈകി ഔദ്യോഗിക വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റായി സ്വയം വെടിവെച്ചതാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.

സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായകം

എന്നാൽ, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കോൺസ്റ്റബിൾ മീനാക്ഷി ശർമ്മക്കെതിരെയാണ് ഇപ്പോൾ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. റായിയുടെ മരണം സംഭവിച്ച ഉടൻ തന്നെ, കോൺസ്റ്റബിൾ മീനാക്ഷി ശർമ്മ ഒരു ബാഗുമായി ഓഫീസറുടെ ക്വാർട്ടേഴ്‌സിൽ നിന്ന് തിടുക്കത്തിൽ പിൻവാതിലിലൂടെ ഹൈവേയിലേക്ക് നടന്നു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

റായ് ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ചു ആദ്യമേ വിശ്വസിച്ചിരുന്നു. റായിയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡയൽ 112 -ൽ സേവനമനുഷ്ഠിച്ചിരുന്ന കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.

എസ്.എച്ച്.ഒയുടെ വസതിയിൽ മീനാക്ഷി ശർമ്മ രാത്രി വൈകിയും ഉണ്ടായിരുന്നതായും, മരണത്തിന് തൊട്ടുപിന്നാലെ വീടുവിട്ടിറങ്ങി പോയെന്നുമാണ് സൂചന. സംഭവത്തിൽ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.

 

 

sho death: not suicide, says family; woman constable seen in cctv footage arrested. The family of the deceased SHO (Station House Officer) is claiming that the death was not a suicide. A woman constable, who was visible in the CCTV footage related to the case, has been arrested by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  a day ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a day ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a day ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a day ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a day ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  a day ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  a day ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  a day ago