മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്
അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റൺസിന്റെ കൂറ്റൻ വിജയം. ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന് പാകിസ്താൻ വെറും 150 റൺസിന് പുറത്താവുകയായിരുന്നു.
ഇന്ത്യൻ നിരയിൽ മലയാളി താരം ആരോൺ ജോർജ് ആണ് മികച്ച പ്രകടനം നടത്തിയത്. മലയാളി താരം 88 പന്തിൽ 85 റൺസ് നേടിയാണ് കരുത്തുകാട്ടിയത്. 12 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
കനിഷ്ക് ചൗഹാൻ(46), ക്യാപ്റ്റൻ ആയുഷ് മാത്രേ(38) എന്നിവരും മികച്ച ചെറുത്തുനിൽപ്പ് നടത്തി. വൈഭവ് സൂര്യവംശിക്ക് തിളങ്ങാൻ സാധിച്ചില്ല. അഞ്ചു റൺസ് നേടിയാണ് താരം പുറത്തായത്.
പാകിസ്താൻ ബൗളിങ്ങിൽ മുഹമ്മദ് സയ്യാൻ, അബ്ദുൽ ശുഭൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നിഖാബ് ഷഫീക് രണ്ട് വിക്കറ്റും കൈപ്പിടിയിലാക്കി.
ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോൾ പാക് ബാറ്റിംഗ് നിര തകരുകയായിരുന്നു. കിഷൻ കുമാർ സിങ് രണ്ട് വിക്കറ്റും സ്വന്തമാക്കി. 83 പന്തിൽ 70 റൺസ് നേടിയ ഹുസൈഫ അഹ്സാൻ ആണ് പാക് നിരയിലെ ടോപ് സ്‌കോറർ. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും തോൽവിയും അടക്കം രണ്ട് പോയിന്റോടെ ഇന്ത്യക്ക് പിന്നിലാണ് പാകിസ്താൻ.
India registered a huge 90-run win over Pakistan in the Under-19 Asia Cup. Batting first in the match held in Dubai, India were bowled out for 240 runs in 46.1 overs. Chasing the target, Pakistan were bowled out for just 150 runs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."