ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ
മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ ഏകദേശം 1 മില്യൺ റിയാലിന് (10 ലക്ഷം റിയാലിന്) മുകളിൽ മൂല്യംവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ യൂറോപ്യൻ പൗരന്മാരായ രണ്ട് വിനോദസഞ്ചാരികളെ റോയൽ ഒമാൻ പൊലിസ് (ROP) അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിൽ സുൽത്താനേറ്റിൽ പ്രവേശിച്ച പ്രതികൾ കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയത്. മസ്‌കത്തിലെ ഗുബ്ര പ്രദേശത്തെ ജ്വല്ലറികൾക്ക് സമീപമുള്ള ഒരു ഹോട്ടലിൽ തങ്ങിയ ഇവർ, മോഷണത്തിനായി സ്ഥലം സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് ആസൂത്രണം നടത്തിയതെന്ന് മസ്‌കത്ത് ഗവർണറേറ്റ് പൊലിസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
പൊലിസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പുലർച്ചെ 4 മണിയോടെയാണ് ഇരുവരും മോഷണം നടത്തിയത്. ഭിത്തി തുരക്കാൻ പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ ജ്വല്ലറിയുടെ പിൻഭാഗത്തെ മതിൽ തകർത്താണ് ഇവർ അകത്തുകടന്നത്. തുടർന്ന്, വലിയ അളവിൽ ആഭരണങ്ങൾ മോഷ്ടിക്കുകയും, ഒരു സേഫ് കുത്തിത്തുറന്ന് പണവും കവർന്നെടുക്കുകയും ചെയ്തു.
റോയൽ ഒമാൻ പൊലിസിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. അറസ്റ്റിലായ ഇരുവർക്കുമെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
omanese authorities arrested two european tourists in connection with the theft of jewelry valued at one million rials. the case highlights growing concerns over security and vigilance in tourist areas. officials emphasized strict enforcement measures and ongoing investigations to prevent similar crimes and ensure public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."