HOME
DETAILS

ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

  
December 14, 2025 | 2:25 PM

jewelry worth one million rials stolen in oman two european tourists arrested

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ ഏകദേശം 1 മില്യൺ റിയാലിന് (10 ലക്ഷം റിയാലിന്) മുകളിൽ മൂല്യംവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ യൂറോപ്യൻ പൗരന്മാരായ രണ്ട് വിനോദസഞ്ചാരികളെ റോയൽ ഒമാൻ പൊലിസ് (ROP) അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിൽ സുൽത്താനേറ്റിൽ പ്രവേശിച്ച പ്രതികൾ കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയത്. മസ്‌കത്തിലെ ഗുബ്ര പ്രദേശത്തെ ജ്വല്ലറികൾക്ക് സമീപമുള്ള ഒരു ഹോട്ടലിൽ തങ്ങിയ ഇവർ, മോഷണത്തിനായി സ്ഥലം സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് ആസൂത്രണം നടത്തിയതെന്ന് മസ്‌കത്ത് ഗവർണറേറ്റ് പൊലിസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

പൊലിസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പുലർച്ചെ 4 മണിയോടെയാണ് ഇരുവരും മോഷണം നടത്തിയത്. ഭിത്തി തുരക്കാൻ പൊളിക്കാൻ ഉപയോ​ഗിക്കുന്ന ഉപകരണത്തിന്റെ സഹായ​ത്തോടെ ജ്വല്ലറിയുടെ പിൻഭാഗത്തെ മതിൽ തകർത്താണ് ഇവർ അകത്തുകടന്നത്. തുടർന്ന്, വലിയ അളവിൽ ആഭരണങ്ങൾ മോഷ്ടിക്കുകയും, ഒരു സേഫ് കുത്തിത്തുറന്ന് പണവും കവർന്നെടുക്കുകയും ചെയ്തു.

റോയൽ ഒമാൻ പൊലിസിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. അറസ്റ്റിലായ ഇരുവർക്കുമെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

omanese authorities arrested two european tourists in connection with the theft of jewelry valued at one million rials. the case highlights growing concerns over security and vigilance in tourist areas. officials emphasized strict enforcement measures and ongoing investigations to prevent similar crimes and ensure public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  3 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  3 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  3 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  3 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  3 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  3 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  3 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  3 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  3 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  3 days ago