HOME
DETAILS

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

  
Web Desk
December 14, 2025 | 2:52 PM

dileep movie causes dispute on ksrtc super fast bus screening stopped after passenger protest

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ പ്രതിഷേധം വാക്കുതർക്കത്തിൽ കലാശിച്ചു. ഒരു യാത്രക്കാരി ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ മറ്റ് യാത്രക്കാർ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞത് ബസ്സിനുള്ളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ, ബസ് കണ്ടക്ടർക്ക് സിനിമയുടെ പ്രദർശനം നിർത്തിവെക്കേണ്ടി വന്നു.

തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് സംഭവം. ദിലീപ് നായകനായ 'പറക്കുംതളിക' എന്ന സിനിമയുടെ പ്രദർശനമാണ് തർക്കത്തിന് വഴിവെച്ചത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ എന്ന യാത്രക്കാരിയാണ് സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ആദ്യം പ്രതിഷേധമറിയിച്ചത്. സിനിമ പ്രദർശിപ്പിക്കേണ്ടതില്ല എന്ന അവരുടെ നിലപാടിനെ മറ്റ് ചില യാത്രക്കാർ പിന്തുണച്ചതോടെയാണ് വിഷയം വഷളായത്.

എന്നാൽ, സിനിമ പ്രദർശിപ്പിക്കുന്നതിനെ അനുകൂലിച്ച് ഒരു വിഭാഗം യാത്രക്കാർ രംഗത്തെത്തി. "കോടതി വിധി വന്ന ശേഷം എന്തിനാണ് ഇത്തരത്തിൽ സംസാരിക്കുന്നത്?" എന്ന് ചിലർ ചോദിച്ചു. ഇതിന് മറുപടിയായി, "ഞങ്ങൾ സ്ത്രീകൾക്ക് ഈ സിനിമ കാണാൻ താൽപര്യമില്ല. കോടതികൾ മുകളിലുണ്ട്. ഞാൻ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം അറിയിച്ചത്. കോടതി വിധികൾ പലതും വന്നിട്ടുണ്ട്. ദിലീപിന്റെ സിനിമ ഈ ബസ്സിൽ കാണാൻ കഴിയില്ല," എന്ന് യുവതി ശക്തമായ നിലപാടെടുത്തു.

യുവതിക്ക് അനുകൂലമായി മറ്റ് ചില സ്ത്രീ യാത്രക്കാരും സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. "കെഎസ്ആർടിസി ബസ്സിൽ നിർബന്ധിതമായി സിനിമ കാണേണ്ട അവസ്ഥ ഉണ്ടാക്കരുത്," എന്ന് യുവതി ആവശ്യപ്പെട്ടു. ഭൂരിഭാഗം യാത്രക്കാരും തൻ്റെ നിലപാടിനെ പിന്തുണച്ചതായും അവർ അറിയിച്ചു. തർക്കം രൂക്ഷമായതോടെ ബസ് കണ്ടക്ടർ ഇടപെട്ട് സിനിമയുടെ പ്രദർശനം നിർത്തിവെക്കുകയായിരുന്നു.

 

 

The screening of a Dileep movie on a KSRTC Super Fast bus led to an argument. Following a protest by a female passenger, the movie screening was ultimately halted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  a day ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  a day ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  a day ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  a day ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  a day ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  a day ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  a day ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  a day ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  a day ago