ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ
ധർമ്മശാല: സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. ധർമ്മശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ 117 റൺസിനാണ് ഓൾ ഔട്ടായത്.
Innings Break!
— BCCI (@BCCI) December 14, 2025
A terrific collective show by the #TeamIndia bowlers 👌
Chase on the other side ⏳
Scorecard ▶️ https://t.co/AJZYgMAHc0#INDvSA | @IDFCFIRSTBank pic.twitter.com/wLjHQjkyfO
മത്സരത്തിൽ ഒരു ചരിത്രനേട്ടമാണ് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു വിക്കറ്റ് നേടിയാണ് ഹർദിക് തിളങ്ങിയത്. ഇതോടെ ടി-20യിൽ ഇന്ത്യക്കായി 100 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു. ടി-20യിൽ 1000+ റൺസും 100+ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആയി മാറാനാണ് ഹാർദിക്കിന് സാധിച്ചത്.
💯 and COUNTING 👌
— BCCI (@BCCI) December 14, 2025
Congratulations to Hardik Pandya on completing 1⃣0⃣0⃣ T20I wickets 👏👏
Updates ▶️ https://t.co/AJZYgMAHc0#TeamIndia | #INDvSA | @IDFCFIRSTBank pic.twitter.com/i1c0GdYUiy
ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് ഹർദിക്. വീരൺദീപ് സിംഗ്, ഷാക്കിബ് അൽ ഹസൻ, സിക്കന്ദർ റാസ, മുഹമ്മദ് നബി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യൻ ബൗളിങ്ങിൽ ഹർദിക്കിന് പുറമെ ഹർഷിദ് റാണ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ശിവം ദുബെയും ഒരു വിക്കറ്റ് നേടി.
സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റൻ എയ്ഡൻ മാർക്രം അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 46 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 61 റൺസാണ് മാർക്രം നേടിയത്. ഡോണോവൻ ഫെരേര 20 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ
റീസ ഹെൻഡ്രിക്‌സ്, ക്വിൻ്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം(സി), ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡോണോവൻ ഫെരേര, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യ, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.
India set a target of 118 runs to win in the third T20I against South Africa. Batting first after losing the toss, South Africa were all out for 117 runs in 20 overs. Indian all-rounder Hardik Pandya achieved a historic feat in the match. Hardik shone by taking one wicket in the match. With this, the player was able to take 100 wickets for India in T20Is.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."