ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും
ദുബൈ: ദുബൈ മെട്രോയുടെ പുതിയ ബ്ലൂ ലൈനിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ. നഗരത്തിലെ മെട്രോ ശൃംഖലയുടെ സംയോജനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന പദ്ധതി, ദുബൈ മെട്രോയുടെ 20-ാം വാർഷികത്തിന് മുന്നോടിയായി 2029-ൽ പ്രവർത്തനം ആരംഭിക്കാനാണ് സാധ്യത.
ആർടിഎ പുറത്തിറക്കിയ വീഡിയോ ട്വീറ്റിൽ പുതിയ ലൈനിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബ്ലൂ ലൈൻ മൊത്തം 30 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുക. ഇതിൽ 14.5 കിലോമീറ്റർ പാത ഉയരത്തിലായിരിക്കും (Elevated), ബാക്കി 15.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയും (Underground) കടന്നുപോകും. നഗരത്തിലുടനീളമുള്ള 14 ഗ്രൗണ്ട്-ലെവൽ, അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളെ ബ്ലൂ പുതിയ ലൈൻ ബന്ധിപ്പിക്കും.
പ്രതിദിനം 320,000-ത്തിലധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ബ്ലൂ ലൈൻ പദ്ധതി, ദുബൈ മെട്രോ ശൃംഖലയുടെ സംയോജനം വർദ്ധിപ്പിക്കാനും, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും, നഗരത്തിലുടനീളമുള്ള ദൈനംദിന ഗതാഗതം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു.
നിലവിലെ ദുബൈ മെട്രോ സമയക്രമം
ദുബൈ മെട്രോയുടെ നിലവിലെ സമയക്രമം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5:00 മുതൽ അർദ്ധരാത്രി 12:00 വരെയാണ് സർവീസ്. വാരാന്ത്യത്തിൽ, വെള്ളിയാഴ്ച രാവിലെ 5:00 ന് ആരംഭിച്ച് പുലർച്ചെ 1:00 വരെയും, ശനിയാഴ്ച രാവിലെ 5:00 മുതൽ അർദ്ധരാത്രി 12:00 വരെയും മെട്രോ ഓടും. ഞായറാഴ്ച രാവിലെ 8:00 മുതൽ അർദ്ധരാത്രി 12:00 വരെയാണ് സർവീസ്.
dubai's rta has released the official route map for the upcoming metro blue line, set to begin operations in 2029. the new line aims to enhance urban mobility, reduce traffic congestion, and provide efficient public transport options across key areas, supporting the city’s long-term infrastructure and development plans.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."