അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ
തൊഴിൽ സമയവും, ജോലിക്കിടയിൽ ഇടവേളകളെയും, തൊഴിലുമായി ബന്ധപ്പെട്ട മറ്റു സംഗതികളെയും അടയാളപ്പെടുത്തുന്ന ജർമ്മനിയിലെ തൊഴിൽ നിയമമാണ് 'Arbeitszeitgesetz' എന്നത്. മുതിർന്ന മാനേജർ പദവികളിൽ ഉള്ളവരൊഴിച്ചാൽ ബാക്കി എല്ലാ മേഖലയിലെയും, എല്ലാ തൊഴിലാളികൾക്കും ഈ നിയമം ബാധകമാണ്.
സമയ ക്രമീകരണങ്ങൾ
ഈ നിയമം അനുസരിച്ച് ആഴ്ചയിൽ 38-40 മണിക്കൂർ മാത്രമേ തൊഴിൽ ചെയ്യേണ്ടതുള്ളൂ. ഒരു ദിവസം ഒരാൾ 8 മണിക്കൂർ ജോലി ചെയ്താൽ മതി, ആവശ്യമെങ്കിൽ 10 മണിക്കൂർ വരെ ജോലി ചെയ്യാവുന്നതാണ്. 8 മണിക്കൂർ ജോലിക്ക് 6 മണിക്കൂറിന് ശേഷം 30 മിനിറ്റ് ഇടവേള അനുവദിക്കുക എന്നത് നിർബന്ധമാണ്. 10 മണിക്കൂർ ജോലിയാണെങ്കിൽ 9 മണിക്കൂറിന് ശേഷം 45 മിനിറ്റ് എങ്കിലും ഇടവേള അനുവദിക്കുക എന്നതും ജർമ്മനിയിൽ നിർബന്ധമാണ്. ഒരു ദിവസത്തെ തൊഴിൽ പൂർത്തിയായ ശേഷം ചുരുങ്ങിയത് 11 മണിക്കൂറെങ്കിലും തൊഴിലാളിക്ക് വിശ്രമം അനുവദിക്കണം എന്നും ഈ തൊഴിൽ നിയമം പറഞ്ഞു വെക്കുന്നു. ഞായറാഴ്ചകളിലും, പൊതു അവധി ദിവസങ്ങളിലും ആരും ജോലി ചെയ്യേണ്ടതില്ല.
സമയത്തെ അടയാളപെടുത്തുന്ന രീതിയും, ഓവർ ടൈം ഡ്യൂട്ടിയും
തൊഴിലാളികൾ നിർബന്ധമായും ഓഫീസിൽ ഉണ്ടായിരിക്കേണ്ടുന്ന സമയത്തെയാണ് 'ഫ്ലക്സി ടൈം' എന്ന് വിശേഷിപ്പിക്കുന്നത്. ഈ ഫ്ലക്സി ടൈമിന് പുറമെ ജോലി ചെയ്താൽ അതിനെ ഓവർ ടൈമായി പരിഗണിക്കുകയും, അങ്ങനെ അധികം ജോലി ചെയ്ത സമയത്തെ പിന്നീട് അവധിയായിട്ടോ, കൂലിയായിട്ടോ തൊഴിലാളികൾക്ക് മാറ്റാവുന്നതുമാണ്.
ജോലിക്ക് കയറുന്ന സമയവും ഇറങ്ങുന്ന സമയവും അടയാളപ്പെടുത്താൻ കമ്പനികളിലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക് പുറമെ ജർമനിയിലെ 'ഫെഡറൽ മിനിസ്റ്ററി ഓഫ് ലേബർ ആൻഡ് സോഷ്യൽ എഫേഴ്സ്' (BMAS)ന്റെ വെബ്സൈറ്റിൽ പറഞ്ഞത് പ്രകാരമുള്ള ആപ്പുകളിൽ സ്വന്തം നിലയിലും തൊഴിലിടത്ത് കയറുന്നതും, ഇറങ്ങുന്നതുമായ സമയം അടയാളപ്പെടുത്താവുന്നതാണ്.
ഗർഭണികൾക്കും അമ്മമാർക്കുമുള്ള പരിഗണനകൾ
ഇരുന്നോ, നിന്നോ ജോലി ചെയ്യുന്ന ഗർഭണികളായിട്ടുള്ള തൊഴിലാളികൾക്ക് കൃത്യമായ ഇടവേളകളിൽ വിശ്രമം അനുവദിക്കാനും ജർമ്മനിയിലെ തൊഴിൽ നിയമം കൽപ്പിക്കുന്നുണ്ട്. ഒപ്പം ശിശുക്കളുടെ അമ്മമാർക്ക് ഓരോ മണിക്കൂറിലും ഇടവേള അനുവദിക്കാൻ ഈ നിയമം കല്പ്പിക്കുന്നു.
ഇതിനൊക്കെ പുറമെ ഭിന്ന ശേഷിയുള്ള ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ തൊഴിലിടങ്ങളിലുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നിർദ്ദേശങ്ങളും ഈ നിയമത്തിൽ കാണാം. ഒപ്പം രാത്രികളിലെ തൊഴിൽ സമയം 8 മണിക്കൂറിൽ കൂടരുതെന്നും നിയമം പറഞ്ഞു വെക്കുന്നുണ്ട്.
germany offers diverse job opportunities across multiple sectors, with structured working hours typically ranging from 35 to 40 hours per week. flexible schedules, part-time options, and strong labor regulations make the work environment balanced and efficient. understanding these norms helps job seekers plan careers and adapt to germany’s employment standards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."