HOME
DETAILS

കടിച്ചുകീറാനോ കൗമാരങ്ങള്‍

  
backup
September 09 2016 | 20:09 PM

%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%80%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8b-%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

സ്വന്തം കുഞ്ഞുങ്ങളെ പിതാവുതന്നെ ലൈംഗികമായി പീഡിപ്പിക്കുക. പണത്തിനായി പലര്‍ക്കും കാഴ്ചവയ്ക്കുക, നൊന്തുപെറ്റ മാതാവും അതിനു കൂട്ടുനില്‍ക്കുക, ആ പണംകൊണ്ട് ആര്‍ഭാട ജീവിതം നയിക്കുക... ഇവരെയും വിളിക്കേണ്ടത് അച്ഛനെന്നും അമ്മയെന്നുമാണെത്രെ. കേരളം നടുങ്ങിയ പീഡനകഥകളില്‍ മാത്രമല്ല നമ്മുടെ ജീവിതപരിസരത്തേയ്ക്കുകൂടി ഇത്തരം അനുഭവങ്ങള്‍ ഇറങ്ങിവരികയാണോ.
രാജ്യത്തെ മൂന്നില്‍രണ്ടു കുട്ടികളും ശാരീരികപീഡനങ്ങള്‍ക്കു വിധേയരാകുന്നു. 53.22 ശതമാനം കുട്ടികള്‍ ലൈംഗികപീഡനത്തിനോ ചൂഷണത്തിനോ ഇരകളാകുന്നു. മൂന്നിലൊരു കുട്ടി വൈകാരികമായി പീഡിപ്പിക്കപ്പെടുന്നു. 88.6 ശതമാനം ശാരീരികപീഡനങ്ങളും രക്ഷാകര്‍ത്താക്കളുടെ ഭാഗത്തുനിന്നാണ്. ഇതെല്ലാം പഴയകണക്ക്. എന്നാല്‍, പുതിയകണക്കും ഇതിനേക്കാള്‍ ഭീകരമാണ്്.
സുരക്ഷിതമെന്നു കരുതിയിരുന്ന വീടുകളില്‍നിന്നുപോലും എന്തുകൊണ്ടു കുട്ടികള്‍ക്കുനേരേ ആക്രോശങ്ങളുണ്ടാകുന്നു. വാത്സല്യത്തിന്റെ തണലില്‍നിന്നു കൊലവിളികളുടെ ആക്രോശങ്ങള്‍ ഉയരുന്നത് എന്തുകാരണത്താല്‍.

ഹംസ ആലുങ്ങല്‍ തയ്യാറാക്കിയ പരമ്പര ഇന്നുമുതല്‍


''എന്നെയും മോളെയും അയാള്‍ക്കു ഒരേരീതിയില്‍ വേണെമെന്നു പറഞ്ഞാല്‍ പിന്നെ ഞാന്‍ മരിക്കുകയല്ലാതെ എന്തുചെയ്യും.''
ആ അമ്മ ഞങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞു. തൊട്ടടുത്ത് അവരുടെ മാതാവും സഹോദരനും ഇരിക്കുമ്പോഴും അവര്‍ അങ്ങനെ പറഞ്ഞതുകേട്ടപ്പോള്‍ ഞങ്ങളാണു ഞെട്ടിയത്. ഭര്‍ത്താവു മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതറിഞ്ഞു കൈഞ്ഞരമ്പ് മുറിച്ച് ആത്മഹത്യക്കുശ്രമിച്ചതായിരുന്നു ആ വീട്ടമ്മ.

എറണാകുളം പള്ളുരുത്തിയില്‍നിന്നാണു ചൈല്‍ഡ് ലൈനിലേയ്ക്ക് ആ ഫോണ്‍കോളെത്തിയത്. അങ്ങനെയാണു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായ ഷൈനിയുള്‍പ്പെടെയുള്ളവര്‍ ആ വീട്ടിലെത്തുന്നത്.

ആലുവയില്‍ നിന്നാണു മറ്റൊരു സംഭവം. പിതാവിന്റെ ശല്യം ദുസ്സഹമായപ്പോഴും മകള്‍ അമ്മയോടു പറഞ്ഞില്ല. പത്താംക്ലാസുകാരി ഗര്‍ഭിണിയായപ്പോഴാണ് അമ്മ അവളെ വിചാരണചെയ്തത്. എല്ലാമറിഞ്ഞു തകര്‍ന്നിരിക്കുകയാണ് ആ അമ്മ. മകളോടുള്ള ഭര്‍ത്താവിന്റെ ഇടപെടലില്‍ സംശയമുണ്ടായിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞാണ് അവര്‍ വിങ്ങിപ്പൊട്ടുന്നത്.

ഗൂഡല്ലൂര്‍ സ്വദേശിയായ അയ്യപ്പന്‍ മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലാകുകയും ജീവപര്യന്ത്യംശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. മഞ്ചേരി സെഷന്‍സ്‌കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. ആദ്യഭാര്യയിലെ മകളെ പീഡിപ്പിക്കുന്നതിന് ഇയാള്‍ക്കു ഭാര്യയുടെ സഹായവും ലഭിച്ചുവത്രേ. ഒരുതവണ ഗര്‍ഭം അലസിപ്പിച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല. ഒടുവില്‍ മകള്‍ക്കു പിതാവിന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നു. ആ കുഞ്ഞിനെ പിതാവുതന്നെ വില്‍ക്കുകയായിരുന്നു.

സ്വന്തം കുഞ്ഞുങ്ങളെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുക. പണത്തിനായി പലര്‍ക്കായി കാഴ്ചവെക്കുക, നൊന്തുപെറ്റ മാതാവ് അതിനു കൂട്ടുനില്‍ക്കുക. അങ്ങനെകിട്ടിയ പണംകൊണ്ട് ആര്‍ഭാടജീവിതം നയിക്കുക. ഇവരെയും വിളിക്കേണ്ടത് അച്ഛനെന്നും അമ്മയെന്നുമാണെത്രെ. പറവൂര്‍, കോതമംഗലം, മട്ടന്നൂര്‍, തുടങ്ങിയ പീഡനപര്‍വങ്ങളിലെല്ലാം കേള്‍ക്കേണ്ടിവന്നതും വാത്സല്യത്തിന്റെ കൈകള്‍ കാണിച്ചുകൂട്ടിയ കേട്ടാലറയ്ക്കുന്ന കഥകള്‍തന്നെ.

2009ല്‍ 189 ലൈംഗികപീഡനക്കേസുകളില്‍ 125ലും പ്രതികള്‍ പിതാവോ ബന്ധുക്കളോ ആയിരുന്നു. എന്നാല്‍, 2011ല്‍ അതിനേക്കാള്‍ വര്‍ധിച്ചു കണക്ക്. കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കുകൂടി പുറത്തുവരുമ്പോള്‍ ഭീകരമാകുകയാണു കേരളീയ വീട്ടകങ്ങളുടെ ദയനീയാവസ്ഥ. പോസ്‌കോ നിയമപ്രകാരം റിപ്പോര്‍ട്ടുചെയ്ത കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.1,114 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണു കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ബലാത്സംഗത്തിനിരയായത്.

മറ്റു പീഡനങ്ങളിലെ പെണ്‍കുട്ടികളായ ഇരകള്‍ 386 ആണ്. കഴിഞ്ഞവര്‍ഷം 732 പെണ്‍കുട്ടികളും ഈ വര്‍ഷം ജൂണ്‍ 20വരെ 382 പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായപ്പോള്‍ പ്രതിപ്പട്ടികയില്‍ നിരന്ന പിതാക്കന്മാരുടെ കണക്കു ഞെട്ടിക്കുന്നതാണെന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ കാമുകിക്കൊപ്പം ജീവിക്കാന്‍ നാലുമക്കളെയും ഭാര്യയെയും കൂട്ടക്കശാപ്പു നടത്തിയ പട്ടാമ്പി ആമയൂരിലെ റെജികുമാറില്‍ തുടങ്ങിയ ഞെട്ടല്‍ ഇന്നു നമുക്കു ശീലമായിക്കഴിഞ്ഞിരിക്കുന്നു. റെജികുമാര്‍ കണ്ണൂര്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുമ്പോഴും ഇത്തരം കഥകളൊന്നും മലയാളികള്‍ക്കു പാഠമാകുന്നില്ല.

അടുത്തകാലത്ത് കേരളം കണികണ്ടുണരുന്നതു ശുഭകരമായ വാര്‍ത്തകളേയല്ല. അവയില്‍ കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളും ബഹുദൂരം മുന്നേറുന്നു. അപ്പോഴും അവര്‍ സ്വന്തംഗൃഹത്തിലെങ്കിലും സുരക്ഷിതരാകുമല്ലോയെന്ന സമാധാനമുണ്ടായിരുന്നു. എന്നാല്‍, അവിടെയും സുരക്ഷിതരല്ലെന്ന വസ്തുതകള്‍ എവിടെയാണു നമ്മെ കൊണ്ടെത്തിക്കുക..

കുട്ടികള്‍ സ്വന്തംവീട്ടില്‍ നിന്നും വിദ്യാലയങ്ങളില്‍നിന്നുമെല്ലാം വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്നു. വാത്സല്യത്തിന്റെ തണലില്‍നിന്നു കൊലവിളികളുടെ ആക്രോശങ്ങള്‍ ഉയരുന്നു. കാരുണ്യത്തിന്റെ നിറകുടങ്ങളാകേണ്ട മാതൃത്വങ്ങള്‍ ഭദ്രകാളികളെപ്പോലെ ഉറഞ്ഞുതുള്ളുന്നു.
അടിമാലിയിലെ നൗഫല്‍ കുടിച്ചുവറ്റിച്ച ദുരന്തപര്‍വങ്ങളെക്കുറിച്ചാണ് അടുത്തിടെ നമ്മള്‍ വായിച്ചു ഞെട്ടിയത്. അതിനുമുന്‍പു നമ്മള്‍ വായിച്ചു മറന്ന ഒരുപാടു പേരുകളുണ്ട്. ദേവിയുടെ അച്ഛനും അമ്മയും കാണിച്ചുകൂട്ടിയ ക്രൂരതകള്‍ പറയാന്‍ ഇന്ന് ആ പതിമൂന്നുകാരിയില്ല. 2013 ഏപ്രില്‍ 12 നാണ് ആ പെണ്‍കുട്ടി ശരീരം മുഴുവന്‍ പൊള്ളലേറ്റനിലയില്‍ ചികിത്സയില്‍ കഴിയവേ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ കണ്ണടച്ചത്.

അധികമാരുമറിഞ്ഞില്ല ദേവിയുടെ ദാരുണാന്ത്യം. വാര്‍ത്തകളിലും നിറഞ്ഞില്ല ആ മുഖചിത്രം. തൊടുപുഴ കോലാനി പാറക്കടവുചേരി കോളനിയിലെ ശെല്‍വന്റെ മകള്‍ ദേവിയെ അമ്മ നേരത്തേ ഉപേക്ഷിച്ചു. അച്ഛന്‍ ശെല്‍വം പുതിയ വിവാഹം കഴിച്ചു. അതോടെ തുടങ്ങുകയായിരുന്നു ആ ബാലികയുടെ ദുരിതം. ഒടുവില്‍ മുത്തശ്ശി കൂട്ടികൊണ്ടുവന്നു. അതു ജീവിതത്തിലേയ്ക്കാകുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷേ, മരണത്തിലേയ്ക്കു ചവിട്ടിതാഴ്ത്താനായിരുന്നുവെന്ന് ആ കുഞ്ഞുണ്ടോ അറിയുന്നു....

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ സഹിക്കവയ്യാതെ കോഴിക്കോട് നടക്കാവ് ബിലാത്തിക്കുളത്തെ ആറു വയസ്സുകാരി അതിഥി താണ്ടിയ ക്രൂരതകളുടെ ദൂരം പറഞ്ഞു തരാന്‍ ആ കുരുന്നും ഇനി വരില്ല. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍നിന്നു തൊടുപുഴയിലെ ശഫീഖ് പുഞ്ചിരിയോടെ ജീവിതത്തിലേക്കുണര്‍ന്നു. പക്ഷേ അവന്‍ ഇന്നും പൂര്‍വസ്ഥിതിയിലേയ്ക്കു തിരിച്ചെത്തിയോ ? ഇന്നു നൗഫല്‍. ഇന്നലെ ശഫീക്കും അതിഥിയും. അതിനുമുന്‍പു ദേവി, അതിനുമപ്പുറത്തു നമ്മളറിയുന്ന ഒരാളുണ്ട്, ആരോമല്‍. നമ്മളറിയാതെ കണ്ണടച്ചവര്‍ നൂറുകണക്കിനു വേറെയുമുണ്ട്. ഒരു കണക്കെടുപ്പിലുംപെടാത്തവര്‍. ഒരു വാര്‍ത്താകോളത്തിലും നിറയാത്തവര്‍.

അത്രവേഗം മറക്കാനാകില്ല ആരോമലിനെ. ജന്മംനല്‍കിയ പിതാവും രണ്ടാനമ്മയും ആറുമാസം പട്ടിക്കൂട്ടില്‍ ചങ്ങലക്കിട്ടു 'ലാളിച്ചു' അവനെ. ശരീരം മുഴുവന്‍ ചാട്ടവാറിന്റെ അടിയേറ്റു ചോര വാര്‍ന്നിരുന്നു ആ കുരുന്നു ശരീരം. പിതാവ് കൊച്ചുപുരക്കല്‍ ബെന്നിയും രണ്ടാനമ്മ മഞ്ജുവുമായിരുന്നു ആ ക്രൂരതയുടെ തിരക്കഥ നടപ്പാക്കിയത്.

നാലു മാസത്തിനിടെ കേരളത്തിലെ അച്ഛനമ്മമാര്‍ കൊന്നുകൊലവിളിച്ച അന്‍പതോളം കുഞ്ഞുങ്ങളെ നമ്മള്‍ കണ്ടതു പത്രവാര്‍ത്തകളിലെ ചരമകോളങ്ങളിലാണ്. അതേ.., കുടുംബകലഹങ്ങളും കുഞ്ഞുപ്രശ്‌നങ്ങളും കൂട്ടമരണങ്ങളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയ 50 കുഞ്ഞുങ്ങള്‍. അവരുടെ യഥാര്‍ഥപ്രശ്‌നങ്ങള്‍ ഒരിക്കലും നമ്മുടെ മുന്‍പിലേയ്ക്കു വായനയ്ക്കു വന്നില്ല. വീടുകളില്‍നിന്നു കുട്ടികള്‍ക്കു നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവമേയല്ല. തൊണ്ണൂറ്റിയഞ്ചു ശതമാനവും മൂടിവെക്കപ്പെടുന്നു. വാര്‍ത്തകളാകുമ്പോള്‍ മാത്രമേ ഇവയൊക്കെ ചര്‍ച്ചയാകുന്നുള്ളൂവെന്നാണു കോഴിക്കോട്ടെ റിട്ട. പൊലിസ് സൂപ്രണ്ട് പി.എന്‍ സുഭാഷ് ബാബു പറയുന്നത്.ഇതെല്ലാം കോടതികളിലെത്തിയതും ശിക്ഷവിധിക്കപ്പെട്ടതുമായ കേസുകളുടെ ജാതകമാണ്. , വീട്ടകങ്ങളിലെ നിശബ്ദ രോധനങ്ങള്‍ ഇനിയുമെത്രയോ... ഇന്ന് അത്തരം വാര്‍ത്തകള്‍ നമ്മേ അലോസരപ്പെടുത്തുന്നതേയില്ല.

പല്ലോ നഖമോ കൊഴിഞ്ഞ കടുവകളാണു ദുര്‍ബല മൃഗങ്ങളെ ആക്രമിക്കുന്നത്. എളുപ്പത്തില്‍ സാധ്യമാകുന്നുവെന്നതുകൊണ്ടാണു കഴിവുകെട്ടവര്‍ സ്വന്തം അധീനതയിലുള്ളവരെത്തന്നെ ആക്രമിക്കുന്നത്. അധ്യാപകരായാലും പിതാക്കളായാലും. ഇരകള്‍ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുകയില്ല എന്നതുകൊണ്ടുകൂടിയാണ് ഇത്തരം മനോരോഗികളുടെ എണ്ണമുയരുന്നതും. ഇരകളുടെ പ്രായം കുറഞ്ഞുകുറഞ്ഞു വരുന്നു. വാത്സല്യത്തിന്റെ നിറകുടങ്ങളായ ആ കുരുന്നുകളുടെ മുഖത്തുനോക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരം ചിന്തകളുണ്ടാകുന്നത്.

 


തുണയാകാത്ത നിയമങ്ങള്‍

ലോകജനസംഖ്യയുടെ 30 ശതമാനത്തോളം കുട്ടികളാണ്. ലോകാരോഗ്യസംഘടന കൗമാരക്കാര്‍ക്കുവേണ്ടി ഒട്ടനവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 14 വയസ്സിനു താഴെയുള്ള കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ ജോലിക്കു നിര്‍ത്തുന്നത് 2006 ഒക്‌ടോബര്‍ പത്താംതീയതിയോടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അങ്ങനെ തൊഴിലെടുപ്പിക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്നു.
എന്നിട്ടു ബാലവേല നിലച്ചുവോ. തൊഴിലെടുപ്പിക്കുന്നവര്‍ക്കു ശിക്ഷ ലഭിക്കുന്നുണ്ടോ. ഇന്ത്യയില്‍ പിറന്നുവീഴുന്ന 13 ദശലക്ഷം കുട്ടികളില്‍ നല്ലൊരു ശതമാനവും കഠിനാധ്വാനത്തിന്റെയും പീഡനങ്ങളുടെയും മുഖങ്ങളിലേയ്ക്കു എറിയപ്പെടുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ വരുമാനങ്ങളിലെ 21 ശതമാനവും കുട്ടികളുടെ വിയര്‍പ്പിന്റെ ഫലമാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍, പീഡനശ്രമം അരങ്ങേറിയാല്‍ ഏഴുവര്‍ഷംവരെ കഠിനതടവു ലഭിക്കാവുന്ന പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ടും പ്രായപൂര്‍ത്തിയാകാത്ത ആണ്‍, പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുകയോ കഴിക്കുകയോ ചെയ്താല്‍ 24 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന പ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാരേജ് ആക്ടും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ഉള്‍പ്പെടെ എത്രയെത്ര നിയമങ്ങള്‍. എല്ലാം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ളതാണ്.

എന്നിട്ടും കുഞ്ഞുങ്ങള്‍ സുരക്ഷിതരാണോ. അവരനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ മുഖങ്ങള്‍ മാറുന്നുണ്ടോ. കുട്ടികളെ കുടുംബങ്ങളിലെ പീഡനങ്ങളില്‍നിന്നു രക്ഷിക്കാന്‍ നിയമംകൊണ്ടു സാധിക്കുകയില്ല. ബോധവത്കരണം നടത്തണം. പീഡനത്തിനിരയാകുന്നവര്‍ക്കു സുരക്ഷാകവചമൊരുക്കുന്ന സംവിധാനങ്ങളും ഇവിടെ എമ്പാടുമുണ്ടെന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. ലൈംഗിക പീഡനക്കേസിലെ പ്രതികളെ ഷണ്ഢീകരിക്കണമെന്ന മുറവിളികളും ഉയരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും കാര്യമില്ലെന്നാണു കോഴിക്കോട്ടെ ഡോ. രവികുമാര്‍ പറയുന്നത്.

കാരണം ലൈംഗികതയുടെ വികാരങ്ങള്‍ മനസ്സിലാണു രൂപംകൊള്ളുന്നത്. തലച്ചോറിലാണ് അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രാകൃതമായ ശിക്ഷാരീതികള്‍ നടപ്പാക്കിയാലും ഇത്തരം സ്വഭാവമുള്ളവര്‍ വീണ്ടും അക്രമകാരികളാകും. മറ്റൊരു തരത്തിലവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും.


(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  34 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago