HOME
DETAILS

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

  
December 14, 2025 | 4:46 PM

elderly man loses 214 crore in share trading scam after falling for facebook ad

കൊച്ചി: ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിൽ നൽകിയ പരസ്യത്തിൽ വിശ്വസിച്ച് എറണാകുളം സ്വദേശിയായ 62-കാരന് നഷ്ടപ്പെട്ടത് 2.14 കോടി രൂപ. ഇടപ്പള്ളി സ്വദേശിയായ വെങ്കിട്ടരാമനാണ് തട്ടിപ്പുസംഘത്തിന്റെ വലയിൽ വീണത്. സംഭവത്തിൽ എറണാകുളം സിറ്റി സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഷെയർ ട്രേഡിംഗ് പരസ്യമാണ് തട്ടിപ്പിന് തുടക്കമിട്ടത്. പരസ്യത്തിനൊപ്പമുള്ള ലിങ്കിലൂടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച ശേഷം തട്ടിപ്പുകാർ വാട്ട്സ്ആപ്പ് വഴി ഇരകളുമായി ബന്ധപ്പെടുകയായിരുന്നു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ഇരകളെ പ്രലോഭിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ചെറിയ തുക ലാഭവിഹിതമായി നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് വൻ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നത്.

ഇടപ്പള്ളി സ്വദേശിയായ വെങ്കിട്ടരാമൻ ഫേസ്ബുക്ക് പരസ്യം കണ്ട് 'ആനന്ദ് രതി ഇൻവെസ്റ്റ്മെന്റ് സർവീസ്' എന്ന വെബ്സൈറ്റിലാണ് എത്തിയത്. വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ മികച്ച വരുമാനം ഉറപ്പുനൽകി.

2025 ഒക്ടോബർ 30 മുതൽ ഡിസംബർ മൂന്ന് വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ, നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2,14,00,000 (രണ്ട് കോടി 14 ലക്ഷം) രൂപയാണ് വെങ്കിട്ടരാമനിൽ നിന്ന് ഇവർ തട്ടിയെടുത്തത്. പണം കൈപ്പറ്റിയ ശേഷം ലാഭ വിഹിതമോ, നിക്ഷേപിച്ച തുകയോ തിരികെ നൽകാൻ സംഘം തയ്യാറായില്ല. തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ വെങ്കിട്ടരാമനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ഇതോടെ താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ വെങ്കിട്ടരാമൻ പരാതിയുമായി എറണാകുളം സിറ്റി സൈബർ പൊലിസിനെ സമീപിക്കുകയായിരുന്നു. വൻ തുകയുടെ തട്ടിപ്പായതിനാൽ പൊലിസ് ഗൗരവത്തോടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

 

 

A 62-year-old resident of Ernakulam lost ₹2.14 crore after being lured by a fraudulent share trading advertisement on Facebook. The victim, Venkittaraman, was promised high returns and was gradually convinced to invest the large sum across various bank accounts between October and December 2025. After the money was transferred, the fraudsters blocked contact. The Ernakulam City Cyber Police have registered a case and initiated a serious investigation into the high-value fraud.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  4 hours ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  4 hours ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  4 hours ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  5 hours ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  5 hours ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  5 hours ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  5 hours ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  5 hours ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  6 hours ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  6 hours ago