മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ
ധർമ്മശാല: സൗത്ത് ആഫ്രിക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ 117 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ചെറിയ വിജയലക്ഷ്യമായതിനാൽ ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 18 പന്തിൽ മൂന്ന് വീതം സിക്സുകളും ഫോറുകളും അടക്കം 35 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്. ഗിൽ 28 പന്തിൽ 28 റൺസും തിലക് വർമ്മ 34 പന്തിൽ പുറത്താവാതെ 26 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.
ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിദ് റാണ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ശിവം ദുബെ, ഹർദിക് പാണ്ഡ്യാ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി.
സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റൻ എയ്ഡൻ മാർക്രം അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 46 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 61 റൺസാണ് മാർക്രം നേടിയത്. ഡോണോവൻ ഫെരേര 20 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. ഡിസംബർ 17നാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
India registered a convincing seven-wicket win over South Africa in the third T20I. Batting first, South Africa were bowled out for 117 runs in 20 overs in the match played in Dharamsala. Chasing the target, India easily achieved the target with the loss of three wickets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."