HOME
DETAILS

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

  
December 14, 2025 | 5:20 PM

Kannur Warriors FC qualified for the final of the Super League Kerala

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ ഫൈനലിലേക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കണ്ണൂർ ഫൈനലിലേക്ക് യോഗ്യത നേടിയത്. കാലിക്കറ്റിന്റെ തട്ടകമായ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് കണ്ണൂരിന്റെ വിജയഗോൾ പിറന്നത്.

 

കണ്ണൂരിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് മുഹമ്മദ് സിനാനാണ് ടീമിനായി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ 71ാം മിനിറ്റിൽ കണ്ണൂർ താരം എസിയർ ഗോമസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് കണ്ണൂരിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി കൃത്യമായി സിനാൻ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. കാലിക്കറ്റ് ഗോൾകീപ്പർ ഹജ്മലിന്റെ കൈകളിൽ തട്ടിയാണ് പന്ത് പോസ്റ്റിനുള്ളിലേക്ക് കയറിയത്. കണ്ണൂരിനായി ഈ സീസണിൽ സിനാൻ നേടുന്ന നാലാമത്തെ ഗോൾ ആയിരുന്നു ഇത്. 

 

രണ്ടാം സെമിഫൈനൽ പോരാട്ടം നാളെയാണ് നടക്കുന്നത്. തൃശ്ശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയുമാണ് രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടുന്നത്. തൃശ്ശൂരിന്റെ തട്ടകമായ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഡിസംബർ 19നാണ് ടൂർണമെന്റിന്റെ കലാശ പോരാട്ടം നടക്കുന്നത്. കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയമാണ് വേദി. 

Kannur Warriors FC qualified for the final of the Super League Kerala. Kannur qualified for the final by defeating the defending champions Calicut FC by a one-sided goal in the semi-finals. Kannur's winning goal came in the second half of the match held at the EMS Corporation Stadium in Kozhikode, Calicut's home ground.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  3 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  3 days ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  3 days ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  3 days ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  3 days ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  3 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  3 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  3 days ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയെ കണാതായതായി പരാതി

oman
  •  3 days ago