HOME
DETAILS
MAL
കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ
December 14, 2025 | 6:19 PM
കൊല്ലം: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 65 വയസ്സുകാരൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65) ആണ് പോക്‌സോ നിയമപ്രകാരം കടയ്ക്കൽ പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം പ്രതി തന്റെ വീട്ടിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. സംഭവം നടന്നതിന് ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കളോട് വിവരം വെളിപ്പെടുത്തിയത്.
തുടർന്ന് കുട്ടിയുടെ വീട്ടുകാർ കടയ്ക്കൽ പൊലിസിൽ ഉടൻ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
65-year-old arrested in kollam for alleged sexual assault on five-year-old
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."