HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാമത് കോൺഗ്രസ്, രണ്ടാം സ്ഥാനം സി.പി.എം, മൂന്നിൽ മുസ്്‌ലിം ലീഗ്

  
സുധീർ കെ. ചന്ദനത്തോപ്പ്
December 15, 2025 | 1:36 AM

Local body elections Congress in first place CPM in second place Muslim League in third place

തിരുവനന്തപുരം: തദ്ദേശക്കാറ്റ് യു.ഡി.എഫ് അനുകൂലമായപ്പോൾ ഒന്നാമത് കോൺഗ്രസ്. രണ്ടാം സ്ഥാനം സി.പി.എമ്മിനാണെങ്കിൽ മൂന്നിൽ മുസ് ലിം ലീഗ് എത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന് നഷ്ടമായത് 736 സീറ്റുകളാണ്. 2020ൽ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 21,865 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 8,191 സീറ്റുകളാണ് സി.പി.എം നേടിയിരുന്നത്. ഇത്തവണ ഡീലിമിറ്റേഷന്റെ ഭാഗമായി 1,694 വാർഡുകൾ കൂടി വർധിച്ചെങ്കിലും 7,455 സീറ്റുകൾ നേടാനെ സി.പി.എമ്മിന് കഴിഞ്ഞുള്ളൂ. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. 406 ഗ്രാമപഞ്ചായത്ത് വാർഡും 218 ബ്ലോക്ക് പഞ്ചായത്ത് വാർഡും സി.പി.എമ്മിനെ കൈവിട്ടു. ജില്ലാ പഞ്ചായത്തിൽ 27ഉം മുനിസിപ്പാലിറ്റിയിൽ 26ഉം കോർപറേഷനുകളിൽ 59ഉം സീറ്റുകളുമാണ് സി.പി.എമ്മിന് നഷ്ടമായത്. 

സി.പി.എമ്മിന് നഷ്ടക്കണക്കാണെങ്കിൽ കോൺഗ്രസാണ് ഏറ്റവും വലിയ നേട്ടം കൊയ്തത്. കഴിഞ്ഞ തവണത്തേക്കാൾ 2,266 സീറ്റുകൾ വർധിച്ചു. 7,817 സീറ്റുകളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി കോൺഗ്രസ് നേടിയത്. ഗ്രാമപഞ്ചായത്തിൽ 1,526, ബ്ലോക്കിൽ 438, ജില്ലാപഞ്ചായത്തിൽ 64, മുനിസിപ്പാലിറ്റിയിൽ 183, കോർപറേഷനുകളിൽ 55 സീറ്റുകൾ വീതം കോൺഗ്രസ് ഇത്തവണ അധികം കൈയടക്കി. 
ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ മൂന്നാമത്തെ പാർട്ടി മുസ് ലിം ലീഗ് ആണ്. കഴിഞ്ഞ തവണത്തേക്കാൾ 713 സീറ്റുകൾ അധികം സ്വന്തമാക്കി 2,844 സീറ്റുകളാണ് ലീഗിന്റെ സമ്പാദ്യം. ഗ്രാമപഞ്ചായത്തുകളിൽ 1,980, ബ്ലോക്കിൽ 269, ജില്ലാപഞ്ചായത്തിൽ 51, മുനിസിപ്പാലിറ്റികളിൽ 510, കോർപറേഷനുകളിൽ 34 എന്നിങ്ങനെയാണ് ലീഗിന്റെ നേട്ടം. 

പാർട്ടി ചിഹ്നത്തിൽ കൂടുതൽ സ്ഥാനാർഥികളെ വിജയിപ്പിച്ചതിൽ നാലാം സ്ഥാനത്ത് ബി.ജെ.പിയാണ്. 1,913 സീറ്റുകളിലാണ് താമര ചിഹ്നത്തിൽ സ്ഥാനാർഥികൾ ജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 317 സീറ്റുകൾ അവർ അധികം നേടി. ജില്ലാ പഞ്ചായത്തിൽ സീറ്റുകൾ കുറഞ്ഞപ്പോൾ മറ്റു തലങ്ങളിൽ സീറ്റുകൾ കൂടി. എൽ.ഡി.എഫിലെ സി.പി.ഐയാണ് ഏറ്റവും കൂടുതൽ സീറ്റുകളുള്ള അഞ്ചാമത്തെ പാർട്ടി. 1,018 സീറ്റിൽ സി.പി.ഐ സ്ഥാനാർഥികൾ ജയിച്ചു. കഴിഞ്ഞ തവണത്തെ കണക്കെടുക്കുമ്പോൾ 265 സീറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു. 

യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് 332 സീറ്റുകളിൽ ജയിച്ച് ആറാം സ്ഥാനത്തുണ്ട്. എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) 246 സീറ്റുകളിൽ ജയിച്ച് ഏഴാം സ്ഥാനത്തെത്തി. 97 സീറ്റുകളിൽ ജയിച്ച എസ്.ഡി.പി.ഐയാണ് എട്ടാം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്ത് 78 സീറ്റുകൾ ജയിച്ച ട്വന്റി ട്വന്റിയും പത്താം സ്ഥാനത്ത് 63 സീറ്റ് നേടിയ ആർ.ജെ.ഡിയുമാണ്. ആർ.എസ്.പി- 57, ജെ.ഡി.എസ് 44, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം- 34, വെൽഫെയർ പാർട്ടി- 31, ആർ.എം.പി- 29, എൻ.സി.പി (എസ്.പി)- 25, സി.എം.പി (സി.പി ജോൺ)-10, ഐ.എൻ.എൽ- 9, നാഷനൽ സെക്യുലർ പാർട്ടി- 9, കെ.ഡി.പി- 8 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റ് നില. 

എൽ.ഡി.എഫിൽ സി.പി.എം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ്. 332 സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക കോർപറേഷൻ സീറ്റും ഇത്തവണ ലഭിച്ചില്ല. ആർ.ജെ.ഡി- 25, ജെ.ഡി.എസ്- 28, കേരള കോൺഗ്രസ് (ബി)- 8, ഐ.എൻ.എൽ- 20, ജനാധിപത്യ കേരള കോൺഗ്രസ്- 13, കെ.സി (സക്കറിയ തോമസ്)-1, എൻ.സി.പി- 48 എന്നിങ്ങനെയാണ് എൽ.ഡി.എഫിലെ ഘടകക്ഷികളിൽ നഷ്ടമായ സീറ്റുകളുടെ എണ്ണം. അതേസമയം, കോൺഗ്രസ് (എസ്) മാത്രം കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ രണ്ട് സീറ്റ് അധികം നേടി. യു.ഡി.എഫിൽ കേരള കോൺഗ്രസ്- 78, ആർ.എസ്.പി- 6, കേരള കോൺഗ്രസ് ജേക്കബ്- 5, സി.എം.പി- 10 എന്നിവർ സീറ്റുകൾ വർധിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം 

uae
  •  2 days ago
No Image

മൂന്നാം ടേമിനായി തന്ത്രങ്ങള്‍ മെനയാന്‍ സി.പി.എം; കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം, സ്വര്‍ണക്കൊള്ള മുതല്‍ രാഹുല്‍ വരെ,.. തദ്ദേശത്തില്‍ തിരിച്ചടിയായത് എന്തെന്ന് ചര്‍ച്ചയാവും 

Kerala
  •  2 days ago
No Image

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  2 days ago
No Image

43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; നിറയെ പ്രവാസാനുഭവങ്ങളുമായി യാഹുമോന്‍ ഹാജി മടങ്ങുന്നു

uae
  •  2 days ago
No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  2 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  2 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  2 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  2 days ago