അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ
മുംബൈ: ഫുട്‌ബോൾ ഇതിഹാസം യലണൽ മെസിക്കൊപ്പം വാങ്കഡെ സ്റ്റേഡിയത്തിന്റെ പച്ചപ്പിൽ നിൽക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വീണ്ടും ഒരിക്കൽകൂടി 2011ലെ സന്തോഷത്തിലേക്ക് തിരിച്ചുപോയി. വാങ്കഡെ സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടയപ്പോഴുള്ള സന്തോഷത്തെ സൂചിപ്പിച്ചായിരുന്നു സച്ചിൻ സംസാരിച്ചത്.
സ്വപ്‌നങ്ങളുടെ നഗരമായ മുംബൈയിൽ നമ്മളൊരുമിച്ച് ചിലവഴിച്ച സന്തോഷ നിമിഷത്തിലേക്ക് ഞാൻ തിരിച്ചുപോകുന്നു. 2011ൽ ഇതേ നഗരത്തിൽ ഇതേ സ്‌റ്റേഡിയത്തിൽ ഞാൻ സന്തോഷത്താൽ ആറാടിയിരുന്നു. ലോകകപ്പ് കിരീടം നേടിയപ്പോഴായിരുന്നു ഞാൻ ആ സന്തോഷം അനുഭവിച്ചത്.
അതുപോലുള്ളൊരു സന്തോഷ നിമിഷത്തിലാണ് നാമെല്ലാവരും. ഇന്ന് ഇവർ മൂന്ന് പേരും ഇവിടെ ഉണ്ടാകുമ്പോൾ അതുപോലെ സന്തോഷം എനിക്ക് ഉണ്ടാകുന്നു. ഡീപോൾ,സുവാരസ്, മെസി എന്നിവർ ഇവിടെ എത്തിയത് മുംബൈക്കും ഇന്ത്യക്കും സന്തോഷ നിമിഷമാണ്. ലിയോയുടെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. കരിയറിൽ എല്ലാം നേടിയ അദ്ദേഹത്തിന്റെ എളിമയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. മുംബൈക്കാരുടെയും ഇന്ത്യക്കാരുടെയും പേരിൽ ഞാൻ അദ്ദേഹത്തിനും കുടുംബത്തിനും സൗഖ്യം നേരുന്നു. ഇവിടെയുള്ള യുവാക്കളെ പ്രോത്സാഹിപ്പിച്ചതിന് ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു. ഇന്ത്യയും ഫുട്‌ബോളിന്റെ ഉയരത്തിലെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം'' സച്ചിൻ ടെണ്ടുൽക്കർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."