HOME
DETAILS

മെസ്സി ഇന്ന് ഡല്‍ഹിയില്‍; മോദിയേയും ചീഫ് ജസ്റ്റിസിനേയും സൈനിക മേധാവിയേയും കാണും 

  
Web Desk
December 15, 2025 | 4:19 AM

lionel messi arrives in delhi today to meet pm modi chief justice and army chief

ഡല്‍ഹി: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്ന് ഡല്‍ഹിയില്‍. ഡല്‍ഹിയില്‍ എത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ചീഫ് ജസ്റ്റിസുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തും. 

പിന്നാലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിലും മെസ്സി പന്ത് തട്ടും. കൊല്‍ക്കത്ത, ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മെസ്സി ഡല്‍ഹിയില്‍ എത്തുന്നത്. ഇന്ത്യ ടൂറിന്റെ അവസാന ദിവസം ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് അംഗങ്ങളുമായി മെസ്സി ആശംസകള്‍ കൈമാറുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്. ഇന്നലെ മുംബൈയിലെ ചടങ്ങില്‍ സച്ചിന്‍ തന്റെ പത്താം നമ്പര്‍ ജഴ്സി മെസ്സിക്ക് സമ്മാനിച്ചിരുന്നു. ഡല്‍ഹിയിലെ പരിപാടിക്ക് ശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും.

മെസ്സി രാവിലെ 10.45 നാണ് രാജ്യ തലസ്ഥാനത്ത് എത്തുക. നഗരത്തിലെ ഒരു ഹോട്ടലില്‍ 50 മിനിറ്റ് നീണ്ടുനിന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനുശേഷം അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകും. അവിടെ അദ്ദേഹം മോദിയുമായി 20 മിനിറ്റ് സംവദിക്കും.

അദ്ദേഹത്തിന്റെ അടുത്ത സ്റ്റോപ്പ് ഒരു എംപിയുടെ വസതിയായിരിക്കും, അവിടെ അദ്ദേഹം ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ മരിയാനോ അഗസ്റ്റിന്‍ കൗസിനോയെയും ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെയും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെയും കാണുമെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

അതേസമയം ബംഗാളില്‍ മെസ്സി പങ്കെടുത്ത ചടങ്ങിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ബി.ജെ.പി ടിഎംസി രാഷ്ട്രീയ പോര് വീണ്ടും ശക്തമാവുകയാണ്. സ്റ്റേഡിയത്തില്‍ അക്രമം അഴിച്ചുവിട്ടത് ബി.ജെ.പി പ്രവര്‍ത്തകരാണെന്നും കാവിക്കൊടി കെട്ടി വന്നവരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നുമാണ് ടി.എം.സി ആരോപിക്കുന്നത്. മമത സര്‍ക്കാരിന്റെ കെടുംകാര്യസ്ഥതയാണ് അക്രമങ്ങള്‍ക്ക് കാരണമെന്നാണ് ബി.ജെ.പിയുടെ വാദം.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം സ്റ്റേഡിയത്തില്‍ എത്തിയ തെളിവുകള്‍ ശേഖരിച്ചു. പരിപാടിയുടെ മുഖ്യസംഘാടകന്‍ ശതാദ്രു ദത്തയെ 14 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

football legend lionel messi arrives in delhi today and is scheduled to meet prime minister narendra modi, the chief justice of india, and the indian army chief during his visit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  10 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  10 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  10 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  10 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  10 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  10 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  10 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  10 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  10 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  10 days ago