ടി-20 ലോകകപ്പിൽ ആ രണ്ട് താരങ്ങൾ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: അഭിഷേക് ശർമ്മ
സൗത്ത് ആഫ്രിക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ 117 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും പ്രകടങ്ങളെക്കുറിച്ച് അഭിഷേക് ശർമ്മ സംസാരിച്ചു. ലോകകപ്പിലും വരും പരമ്പരകളിലും ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് അഭിഷേക് ശർമ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഗില്ലിന് ഏത് സാഹചര്യത്തിലും ടീമിനെ വിജയിപ്പിക്കാൻ സാധിക്കുമെന്നും അഭിഷേക് ശർമ്മ പറഞ്ഞു.
''ഒരു കാര്യം ഞാൻ നേരിട്ട് പറയാം. ലോകകപ്പിലും അതിന് മുമ്പുള്ള പരമ്പരയിലും ഈ രണ്ട് പേരും ഞങ്ങൾക്ക് വേണ്ടി മത്സരങ്ങൾ വിജയിപ്പിക്കും. വളരെ കാലമായി ഞാൻ അവരോടൊപ്പം കളിക്കുന്നുണ്ട്. പ്രത്യേകിച്ച ശുഭ്മനോടൊപ്പം. സാഹചര്യങ്ങൾ എന്തായാലും അദ്ദേഹത്തിന് മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുമെന്ന് എനിക്കറിയാം. എനിക്കെപ്പോഴും അദ്ദേഹത്തിൽ വിശ്വാസമുണ്ട്. എല്ലാവർക്കും അത് ഉടനെ കാണാനാവുമെന്ന് ഞാൻ കരുതുന്നു'' അഭിഷേക് ശർമ്മ പറഞ്ഞു.
18 പന്തിൽ മൂന്ന് വീതം സിക്സുകളും ഫോറുകളും അടക്കം 35 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്. ഗിൽ 28 പന്തിൽ 28 റൺസും തിലക് വർമ്മ 34 പന്തിൽ പുറത്താവാതെ 26 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.
ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിദ് റാണ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ശിവം ദുബെ, ഹർദിക് പാണ്ഡ്യാ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റൻ എയ്ഡൻ മാർക്രം അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 46 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 61 റൺസാണ് മാർക്രം നേടിയത്.
ഡിസംബർ 17നാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
India registered a convincing seven-wicket win over South Africa in the third T20I. After the match, Abhishek Sharma spoke about the performances of Indian captain Suryakumar Yadav and vice-captain Shubman Gill. Abhishek Sharma expressed confidence that both will perform well in the World Cup and the upcoming series. Abhishek Sharma also said that Gill can lead the team to victory in any situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."