HOME
DETAILS

'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം, മുസ്‌ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും' കൊലവിളി പ്രസംഗവുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം 

  
Web Desk
December 15, 2025 | 4:55 AM

cpim leader issues violent threat speech after local body election results in kozhikode

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനമൊട്ടുക്ക് അക്രമം അഴിട്ടു വിട്ടിരിക്കുകയാണ് സി.പി.എം. വീടുകള്‍ കയറിയിറങ്ങി ഭീഷണി മുഴക്കിയും ജയിച്ച സ്ഥാനാര്‍ഥികള്‍ക്കും കൂടെ നിന്നവര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടും സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് പാര്‍ട്ടി  പ്രവര്‍ത്തകര്‍. പലവിധത്തിലുള്ള കൊലവിളികളും അതിനിടയില്‍ ഉണ്ടാവുന്നുണ്ട്. 

സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ കൊലവിളി പ്രസംഗവുമാണ് അവസാനം പുറത്തു വന്നതില്‍ അവസാനത്തേത്. സി.പി.എം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. 'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം' എന്നാണ് സമീഷിന്റെ വെല്ലുവിളി. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി 39ാം വാര്‍ഡിലായിരുന്നു സംഭവം.

പ്രകോപനം തുടര്‍ന്നാല്‍ വീട്ടില്‍ കയറി നിരങ്ങുമെന്നും ഇയാള്‍ ഭീഷണി ഉയര്‍ത്തുന്നു. ഇറങ്ങിയാല്‍ മുസ്‌ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും തുടങ്ങിയ തുടങ്ങിയ പരാമര്‍ശങ്ങളും പ്രസംഗത്തില്‍ ഉണ്ടായിരുന്നു.

''ചെറുവിരലനക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ കയറി നിരങ്ങും. ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്. ഇവിടെ ലീഗിന്റെ പൊന്നാപുരം കോട്ടകളൊക്കെ തന്നെ സി.പി.എമ്മും എല്‍.ഡി.എഫും ജയിച്ചു മുന്നേറിയിട്ടുണ്ട്. ആ കാലത്തൊന്നും ആ പ്രദേശത്തൊന്നും ഒരു കുഴപ്പവും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കും. വോട്ട് അധികം കിട്ടിയവര്‍ ജയിക്കും.

അതിന് അക്രമത്തിന്റെ പാത സ്വീകരിച്ചാല്‍ അത് ഞങ്ങള്‍ തടയും. ഞങ്ങളുടെ സഖാക്കള്‍ ഉശിരാര്‍ന്ന പ്രവര്‍ത്തനം ഇന്ന് മുതല്‍ ഇവിടെ സംഘടിപ്പിക്കും. ആ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തില്‍ തടസം സൃഷ്ടിക്കാന്‍ നോക്കിയാല്‍ നിങ്ങള് നാല് വാര്‍ഡ് ജയിച്ചതുകൊണ്ട് സിപിഎമ്മുകാരുടെ കൊടി മടക്കിയിരിക്കണമെന്ന് തീട്ടുരമിറക്കാന്‍ നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണില്‍ തന്നെ ഞങ്ങള്‍ മുട്ടുകുത്തിക്കും'' എന്നും പ്രസംഗത്തില്‍ ഭീ,ണി മുഴക്കുന്നു.

മുസ്‌ലിംലീഗിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതും ആയി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സി.പി.എം പ്രകടനത്തിനിടെയാണ് പ്രകോപനപരമായ പ്രസംഗം. ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ നാലു വാര്‍ഡുകളാണ് സി.പി.എമ്മില്‍ നിന്ന് ലീഗ് പിടിച്ചെടുത്തത്. 

following local body election results in kozhikode, violence and threats have been reported across kerala. a cpim area committee member allegedly issued a provocative and violent speech during a protest in farook municipality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  7 days ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  7 days ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  7 days ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  7 days ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  7 days ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  7 days ago
No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  7 days ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  7 days ago
No Image

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  7 days ago