HOME
DETAILS
MAL
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ കേന്ദ്രം തുടങ്ങി
backup
September 09 2016 | 20:09 PM
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ കേന്ദ്രം തുടങ്ങി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2016 17 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതീജീവനം കാന്‍സര്‍ നിര്‍ണയ കേന്ദ്രത്തിനു തുടക്കം കുറിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ നാരായണന് അധ്യക്ഷനായി.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എ.കെ നളിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.വി സുനിത, യു.കെ മുഷ്താഖ്, സാജിത സഫറുല്ല, ഗീതാ രമേശ് പ്രസംഗിച്ചു.
ആശുപത്രി സൂപ്രണ്ട് ജെ.എസ് മനോജ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."