HOME
DETAILS

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

  
December 15, 2025 | 6:33 AM

Sanjay Bangar has predicted who will be the most valuable player in the 2026 IPL auction

2026 ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലപ്പെട്ട താരം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലറിനെകുറിച്ചാണ് സഞ്ജയ് ബംഗാർ സംസാരിച്ചത്. ഫിനിഷിങ്ങിൽ മില്ലറിനെ പോലുള്ള കഴിവുള്ള താരത്തെ ഏതൊരു ടീമിനും ആവശ്യമാണെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് ബംഗാർ മില്ലറിനെക്കുറിച്ച് സംസാരിച്ചത്. കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ് മില്ലറിനെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും ബംഗാർ വ്യക്തമാക്കി. 

''ഈ ഐപിഎൽ ലേലത്തിൽ ഏറ്റവും വിലയേറിയ മൂന്ന് താരങ്ങളിൽ ഡേവിഡ് മില്ലർ ഉണ്ടാവാൻ സാധ്യതയുണ്ട്. നിരവധി ടീമുകൾക്ക് അദ്ദേഹത്തെ പോലെ ഫിനിഷിങ് കഴിവുള്ള ഒരു താരത്തെ ആവശ്യമാണ്. ഗുജറാത്ത് ടൈറ്റൻസിൽ കളിച്ച അനുഭവ സമ്പത്ത് ടീമുകൾക്ക് ഗുണം ചെയ്യും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും അദ്ദേഹത്തെ ലക്ഷ്യം വെക്കാൻ കഴിയും. ആന്ദ്രേ റസൽ വിരമിച്ചതും കൊൽക്കത്തയുടെ കൈവശമുള്ള പണവും ഇതിന് സഹായമാകും'' സഞ്ജയ് ബംഗാർ പറഞ്ഞു. 

അടുത്ത സീസണിന് മുമ്പായി 10 താരങ്ങളെയാണ് കെകെആർ റിലീസ് ചെയ്തത്. ഇതിൽ ഏറെ ശ്രദ്ധേയമായത് വെസ്റ്റ് ഇൻഡീസ് സ്റ്റാർ ഓൾ റൗണ്ടർ ആന്ദ്രേ റസലിനെ കൊൽക്കത്ത ഒഴിവാക്കിയത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് താരത്തെ കൊൽക്കത്ത റിലീസ് ചെയ്യുന്നത്. കൊൽക്കത്തക്കായി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും നിർണായകമായ പങ്കുവഹിച്ച താരമാണ് റസൽ. കെകെആറിനായി 127 മത്സരങ്ങളിൽ നിന്നും 2484 റൺസാണ് താരം നേടിയത്. 115 വിക്കറ്റും താരം സ്വന്തമാക്കി. 

കഴിഞ്ഞ സീസണിൽ 23.75 കോടി രൂപക്ക് ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരെയും കൊൽക്കത്ത റിലീസ് ചെയ്തു. വമ്പൻ തുക മുടക്കി ടീമിലെത്തിച്ചിട്ടും താരത്തിന് മികവുറ്റ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് കൊൽക്കത്ത വെങ്കിടേഷിനെ റിലീസ് ചെയ്തിരിക്കുന്നത്. സ്പിന്നർ മായങ്ക് മാർക്കണ്ടെയെ ട്രേഡിങിലൂടെ മുംബൈ ഇന്ത്യൻസിനെ കൈമാറുകയും ചെയ്തിരുന്നു. ലേലത്തിൽ 64.3 കോടി തുകയായുമായാണ് കൊൽക്കത്ത എത്തുന്നത്. വരാനിരിക്കുന്ന ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ടീമും കൊൽക്കത്ത തന്നെയാണ്. 

2025 ഐപിഎല്ലിൽ അജിൻക്യ രഹാനെയുടെ കീഴിൽ നിറംമങ്ങിയ പ്രകടനമാണ് കൊൽക്കത്ത നടത്തിയത്. 2024 ഐപിഎൽ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെ എത്തിയ കൊൽക്കത്ത എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും ഏഴ് തോൽവിയും അടക്കം 12 പോയിന്റായിരുന്നു കൊൽക്കത്തക്ക് ഉണ്ടായിരുന്നത്. ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരാനായിരിക്കും കൊൽക്കത്ത ലക്ഷ്യം വെക്കുക.

Former Indian player Sanjay Bangar has predicted who will be the most valuable player in the 2026 IPL auction. Sanjay Bangar talked about South African player David Miller. The former Indian player said that any team needs a player with finishing ability like Miller.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  10 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  10 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  10 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  10 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  10 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  10 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  10 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  10 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  10 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  10 days ago