HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

  
Web Desk
December 15, 2025 | 8:04 AM

interim order staying arrest of rahul mankootathil to continue anticipatory bail plea to be heard on thursday

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ആദ്യം നല്‍കിയ പരാതിയിലെ ഹരജി പരിഗണിക്കുന്നതാണ് മാറ്റിയത്. ഡിസംബര്‍ 18നാണ് ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇനി പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വരെ നേരത്തെ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഈ നടപടിയും കോടതി ഡിസംബര്‍ 18വരെ നീട്ടിയിട്ടുണ്ട്.

നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ നല്‍കിയ അപ്പീലില്‍ തീരുമാനമായില്ല. ക്രിസ്മസ് അവധിക്ക് ശേഷമാണ് ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുക. അതേ സമയം, സര്‍ക്കാറിന്റെ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ ഡിസംബര്‍ 10നാണ് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാഹുല്‍ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളില്‍ ഉണ്ട്.

ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി 23കാരി കെ.പി.സി.സി നേതൃത്വത്തിന് നല്‍കിയ പരാതി പൊലിസിന് കൈമാറിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.പരാതി നല്‍കുന്നതിലെ കാലതാമസവും യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യവും ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ബലാത്സംഗം ആണെന്ന് ആരോപിക്കാന്‍ മതിയായ തെളിവില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന്റെ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ തോംസണ്‍ ജോസിനെ നേതൃത്വത്തില്‍ ആയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൂങ്കുഴലിക്ക് ഇതിന്റെ അന്വേഷണം കൈമാറിയിരുന്നു. 23 വയസുകാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ കേസും കൈമാറി. ഏകീകൃത അന്വേഷണം കൂടുതല്‍ ഗുണകരമാകുമെന്നാണ് കേസ് കൈമാറിയതിലുള്ള ഔദ്യോഗിക വിശദീകരണം.

സെഷന്‍സ് കോടതി വിധിക്കെതിരായ രാഹുലിന്റെ ഹരജി ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഉച്ചയോടെ പരിഗണിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

 

the kerala high court has extended the interim order staying the arrest of rahul mankootathil. his anticipatory bail plea in the first complaint will be reconsidered on thursday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണപ്പെരുപ്പം കുറഞ്ഞ നിലയില്‍;ഒമാന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുളളതെന്ന് ഐഎംഎഫ് 

oman
  •  2 days ago
No Image

ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദേശം; 9000 പേരെ ഒഴിപ്പിക്കാൻ കേന്ദ്രം സജ്ജം, വ്യോമസേനയുടെ സഹായം തേടിയേക്കും

International
  •  2 days ago
No Image

യുഎഇയിൽ നാളെ 'ഐക്യദാർഢ്യ ദിനം'; ദേശീയ പതാകയ്ക്ക് പിന്നിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  2 days ago
No Image

കാസർകോഡിൽ സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നു

Kerala
  •  2 days ago
No Image

കാൻസർ രോഗിയെന്ന് വ്യാജരേഖ, ഉന്നതരുടെ ഒപ്പ് സ്വന്തമായി ഇട്ടു; ലോട്ടറി ഓഫീസിലെ 14.93 കോടിയുടെ തട്ടിപ്പിൽ പ്രതി പിടിയിൽ

crime
  •  2 days ago
No Image

ആള്‍ക്കൂട്ട കൊലപാതകങ്ങളിലും വിദ്വേഷപ്രസംഗങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല; നടപടിയാവശ്യപ്പെട്ട് സമസ്ത സുപ്രിം കോടതിയില്‍

National
  •  2 days ago
No Image

സിഡ്‌നിയിൽ ഇടിമിന്നലായി സ്മിത്ത്; ഒറ്റ സെഞ്ച്വറിയിൽ പിറന്നത് പുതിയ ചരിത്രം

Cricket
  •  2 days ago
No Image

സഊദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ

Saudi-arabia
  •  2 days ago
No Image

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

Kerala
  •  2 days ago
No Image

ലൈക്കിനു വേണ്ടി റോഡിൽ അഭ്യാസപ്രകടനം; ഡ്രൈവിംഗിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയ യുവാവിനെ അറസ്റ്റു ചെയ്ത് അബൂദബി പൊലിസ്

uae
  •  2 days ago