പുതിയ തുടക്കവുമായി ആഴ്ചച്ചന്ത
നീലേശ്വരം: ഒരുകാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന നീലേശ്വരത്തിന്റെ വ്യാപാര കേന്ദ്രമായ കച്ചേരിക്കടവ് വീണ്ടും ഉണര്‍ന്നു. നീലേശ്വരം നഗരസഭയുടെ ആഴ്ചച്ചന്തയിലേക്ക് ജനപ്രവാഹമാണ്. പാള വിശറി, മുളകൊണ്ടുള്ള പുട്ടുകുറ്റി, മരം കൊണ്ടുള്ള ചട്ടുകം, എരിക്കുളം ചട്ടി, കൂട്ട തുടങ്ങി പഴമയെ അനുസ്മരിപ്പിക്കുന്ന എല്ലാം ഈ ചന്തയിലുണ്ട്.
കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുണ വിപണന മേള ഉത്സവകാലത്ത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാണു നല്‍കുന്നത്. ജൈവപച്ചക്കറികള്‍ വാങ്ങാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. മലയോരത്തു നിന്നുള്ള കര്‍ഷകരും പച്ചക്കറികളുമായി ഇവിടെ നേരിട്ടു വിപണനം നടത്താന്‍ എത്തി.
ആഴ്ചചന്ത മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ ആമുഖ ഭാഷണം നടത്തി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി രാധ, ടി കുഞ്ഞിക്കണ്ണന്‍, പി.പി മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി ഭാര്‍ഗവി, എം സാജിത, സി മാധവി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി വിജയകുമാര്‍, എം രാധാകൃഷ്ണന്‍ നായര്‍, എം.സി ഖമറുദ്ദീന്‍, കെ ബാലകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, പ്രമോദ് കരുവളം, വിവിധ സംഘടനാ പ്രതിനിധികളായ പി.കെ ബാലകൃഷ്ണന്‍, എന്‍ മഞ്ജുനാഥപ്രഭു, കെ മോഹനന്‍, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, കൃഷി ഓഫിസര്‍ കെ.പി രേഷ്മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി രേണുക സംബന്ധിച്ചു.
പാളത്തൊപ്പി അണിയിച്ചാണു ആഴ്ചച്ചന്തയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ടി ജലീലിനേയും അതിഥികളെയും സ്വീകരിച്ചത്. പള്ളിക്കരയിലെ കൗണ്‍സലര്‍ കെ.വി രാധയാണ് പാളത്തൊപ്പി എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."