നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും
ഹൈദരാബാദ്: ലയണല്‍ മെസ്സിയുടെയും സുഹൃത്തുക്കളുടെയും ഇന്ത്യ പര്യടനത്തിനിടെ ഹൈദരാബാദില്‍ നിന്നുമുള്ളത് വേറിട്ടൊരു വാര്‍ത്ത. ലയണല്‍ മെസ്സിയും സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവര്‍ക്കായി ഹൈദരാബാദില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു നാക്കുപിഴയുടെ തുടക്കം.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടെ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യയിലെ സന്ദര്‍ശനത്തിനും സ്‌നേഹത്തിനും ആരാധകരോടും രാജ്യത്തോടുമുള്ള മെസ്സിയുടെ നന്ദി അറിയിക്കവെ മാനേജര്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി. നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുമ്പാകെ, ലയണല്‍ മെസ്സി സ്പാനിഷിലായിരുന്നു സംസാരിച്ചത്. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോള്‍ മെസ്സിയുടെ മാനേജര്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കി.
ഹൈദരാബാദിനും ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി എന്നായിരുന്നു വാക്കുകള്‍. വിഡിയോയുടെ ഭാഗം പങ്കുവെച്ച സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ രാഹുലിനെ പരിഹസിച്ചും പ്രധാനമന്ത്രിയായി കാണട്ടെ എന്ന് ആശംസിച്ചും രംഗത്തുവന്നു. 2019ല്‍ തന്നെ എന്റെ മനസ്സില്‍ രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍മീഡിയ ഹാന്‍ഡിലായ ലത ടൗറോയുടെ പ്രതികരണം.
വോട്ട് ചോരി നടന്നിട്ടില്ലായിരുന്നെങ്കില്‍ രാഹുല്‍ പ്രധാനമന്ത്രിയാണെന്നും അവര്‍ കുറിച്ചു. അതേസമയം, രാഹുലിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് എതിര്‍ രാഷ്ട്രീയക്കാരും രംഗത്തുണ്ട്. ഗോട്ട് ടൂറിന്റെ രണ്ടാം ദിനത്തിലായിരുന്നു ലയണല്‍ മെസ്സിയും സംഘവും ഹൈദരാബാദിലെത്തിയത്.
കൊല്‍ക്കത്തയില്‍ ആരാധക സംഘര്‍ഷത്തില്‍ കാലശിച്ചതിനു പിന്നാലെ, ഹൈദരാബാദില്‍ ഹൃദ്യമായ സ്വീകരണമായിരുന്നു ഒരുക്കിയത്. ലയണല്‍ മെസ്സിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പന്തു തട്ടി ആരാധകരുടെ ഹൃദയവും കവര്‍ന്നു. മെസ്സിയും സംഘവും സ്റ്റേഡിയത്തിലെ ആരാധകരെ വലയം ചെയ്യുകയും ചെയ്തു. ഏതാനും പന്തുകള്‍ സ്റ്റേഡിയത്തിലെ ആരാധകര്‍ക്കുനേരെ അടിച്ചുകൊടുത്തു. പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കൈ കൊടുക്കുകയും ഒരുമിച്ചു ഫോട്ടോ എടുക്കുകയുമായിരുന്നു.
During Lionel Messi’s visit to Hyderabad along with teammates Luis Suarez and Rodrigo De Paul, a social media blunder went viral when Messi, speaking in Spanish at a reception attended by Telangana CM Revanth Reddy, thanked India and its people. However, when translated into English, Messi’s manager’s words mistakenly referred to Rahul Gandhi as the “Prime Minister of India.” The event, attended by fans in a packed gallery, sparked humorous and critical reactions online. Supporters joked that Rahul Gandhi is India’s PM, while opponents criticized him sharply. The incident occurred on the second day of Messi’s India tour, drawing widespread attention on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."