HOME
DETAILS
MAL
മകളെയും തോളിലേറ്റി നിവേദനവുമായി മന്ത്രിയുടെ മുന്നില്‍ ജാനകിയെത്തി
backup
September 09 2016 | 20:09 PM
നീലേശ്വരം: ഇരുകാലിനും ശേഷിയില്ലാത്ത മകളെയും തോളിലേറ്റി നിര്‍ധനയായ കരുവാച്ചേരി കോളനിയിലെ ഇ ജാനകി മന്ത്രി കെ.ടി ജലീലിനു മുന്നിലെത്തി. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റണമെന്നും മകള്‍ക്കു ചികിത്സാ ചെലവു അനുവദിക്കണമെന്നും കാണിച്ചു മന്ത്രിക്കു നിവേദനവും നല്കി. 24 വയസായിട്ടും നടക്കാന്‍ പോലും കഴിയാത്ത മകള്‍ അനിലയ്ക്കു വേണ്ടിയാണ് ജാനകി മന്ത്രിക്കു മുന്നിലെത്തിയത്. ഭര്‍ത്താവു മരിച്ച ഇവര്‍ക്കു മകളെ വീട്ടിലാക്കി പണിക്കു പോകാനും കഴിയുന്നില്ല.
നിവേദനം വാങ്ങിയ മന്ത്രി എല്ലാം ശരിയാക്കാമെന്നു വാക്കു നല്‍കിയാണ് അവരെ തിരിച്ചയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."