HOME
DETAILS

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

  
Web Desk
December 15, 2025 | 1:27 PM

palestine films included 19 movies denied screening insane action ma baby sharply criticizes central government

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) പലസ്തീൻ ചിത്രങ്ങൾ ഉൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി രൂക്ഷമായി വിമർശിച്ചു. ഇത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണ്. രാജ്യം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

"ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ച 19 ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. അതിൽ പലസ്തീൻ ജനങ്ങളുടെ ചെറുത്തുനിൽപ്പ് ചിത്രീകരിക്കുന്ന, നമ്മളെ വല്ലാതെ പിടിച്ചുലയ്ക്കുന്ന പലസ്തീൻ ചിത്രങ്ങളും ഉണ്ട്," എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ആധുനിക സിനിമകളെ കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉള്ളവർക്ക് കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രാലയത്തിന്റെ ഈ പ്രവൃത്തി എത്രമാത്രം ഭ്രാന്തവും അധിക്ഷേപാർഹവും ആണെന്ന് മനസിലാകും. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കീഴിൽ ജോലിയെടുക്കുന്ന ഒരു കൂട്ടം ഭ്രാന്തന്മാർ സിനിമ കാണിക്കരുതെന്നാണ് പറയുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ചലച്ചിത്രമേളയെത്തന്നെ അട്ടിമറിക്കാനുള്ള ലക്ഷ്യമാണിതെന്നും ഇവർ ഇന്ത്യയിലെ ജനങ്ങൾക്ക് സാംസ്‌കാരിക ജീവിതം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. മൊത്തം 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൽകേണ്ട സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

'ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ' അടക്കമുള്ള വിഖ്യാത ചിത്രങ്ങളും പലസ്തീൻ പാക്കേജിലെ മൂന്ന് സിനിമകളും തടഞ്ഞ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പ്രദർശനാനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണെന്ന എം.എ. ബേബിയുടെ ആരോപണത്തിന് പുറമെ, ബീഫ് എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചതിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും രം​ഗത്തെത്തി. ചിത്രത്തിന്റെ പ്രദർശനം നിഷേധിച്ചത് അറിവുകേടുകൊണ്ടാണെന്നും അടൂർ ​ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.

 

palestine films ban at iffk an attempt to sabotage festival; m.a. baby slams central government. iffk film row: m.a. baby accuses centre of trying to wreck film festival over palestine package



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago