തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് ചെയ്തത് നല്ല കമ്മ്യൂണിസ്റ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ വിഭാഗം കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള ഏക പ്രതീക്ഷ യു.ഡി.എഫ്. ആണെന്നും, അവരെക്കൂടി ഉൾക്കൊള്ളുന്ന രാഷ്ട്രീയ വേദിയായി യു.ഡി.എഫ് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. "നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണം" എന്നും അദ്ദേഹം പാർട്ടി അണികളോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയ മിഷൻ 25 ൻ്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒമാർ) മുന്നറിയിപ്പും അദ്ദേഹം നൽകി. ബി.എൽ.ഒമാർ വോട്ടർ പട്ടികയിൽ രാഷ്ട്രീയം കാണിക്കരുതെന്നും, അങ്ങനെ ചെയ്താൽ ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം ബി.എൽ.ഒമാരെ അറിയിക്കണമെന്ന് പുതിയ ജനപ്രതിനിധികൾക്ക് വി.ഡി. സതീശൻ നിർദേശം നൽകി.
v. d. satheesan, the leader of the opposition in kerala, stated that one should "see good communists and smile," implying that the communist movement is losing its ideological purity or relevance. he asserted that the united democratic front (udf) is now the "only hope" for these people, suggesting that former communist supporters are disillusioned and looking towards the udf coalition for political alternative and future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."