HOME
DETAILS

നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം

  
Web Desk
December 15, 2025 | 3:11 PM

nitish kumar yanks womans niqab during job letter handover opposition brands it lowly deed

പട്‌ന: നിയമന കത്ത് നൽകുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചു നീക്കി ബീഹാർ മുഖ്യമന്ത്രി. പുതിയതായി നിയമനം ലഭിച്ച ആയുഷ് ഡോക്ടറുടെ നിഖാബാണ് നിതീഷ് വലിച്ചുനീക്കാൻ ശ്രമിച്ചത്. അപ്രതീക്ഷിത സംഭവത്തിൽ  യുവതി അമ്പരന്നുപോയി.

മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റായ 'സംവാദ്' ഹാളിൽ വെച്ചാണ് സംഭവം നടന്നത്. ആയിരത്തിലധികം ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ നൽകുന്ന ചടങ്ങായിരുന്നു ഇത്. സംഭവത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച്, നിയമനം ലഭിച്ചവരിൽ 685 പേർ ആയുർവേദ ഡോക്ടർമാരും 393 പേർ ഹോമിയോ ഡോക്ടർമാരും 205 പേർ യുനാനി വൈദ്യശാസ്ത്രം പരിശീലിക്കുന്നവരുമാണ്. ഇവരിൽ 10 പേർക്ക് മുഖ്യമന്ത്രി നേരിട്ട് നിയമന കത്ത് കൈമാറി. ബാക്കിയുള്ളവർക്ക് കത്തുകൾ ഓൺലൈനായി ലഭിച്ചു.

നിഖാബ് ധരിച്ചെത്തിയ നുസ്രത്ത് പർവീൻ നിയമന കത്ത് സ്വീകരിക്കാൻ എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 75 വയസ്സുകാരനായ മുഖ്യമന്ത്രി മുഖം ചുളിച്ച്, "ഇത് എന്താണ്?" എന്ന് ചോദിച്ചു. തുടർന്ന് ഉയർന്ന പ്ലാറ്റ്‌ഫോമിൽ നിന്ന അദ്ദേഹം കുനിഞ്ഞ് യുവതിയുടെ നിഖാബ് താഴേക്ക് വലിച്ചു. പരിഭ്രാന്തയായ യുവതിയെ ചടങ്ങിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഉടൻ തന്നെ മാറ്റി നിർത്തി. മുഖ്യമന്ത്രിയുടെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം.

ആർജെഡിയും കോൺഗ്രസും വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജെഡി (യു) മേധാവിയായ നിതീഷ് കുമാറിൻ്റെ അസ്ഥിരമായ മാനസികാരോഗ്യത്തിൻ്റെ ഏറ്റവും പുതിയ തെളിവാണിതെന്നും നീചമായ പ്രവൃത്തിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.

bihar cm nitish kumar sparked outrage by pulling off a young woman's niqab while handing her an appointment letter at a government event. opposition parties condemned the act as insensitive and degrading, demanding an apology amid growing criticism over respect for women's choices and religious attire in public spaces.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  5 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  5 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  5 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  5 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  5 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  5 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  5 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  5 days ago