HOME
DETAILS
MAL
കാഞ്ഞങ്ങാട്ട് മലിനജല പ്ലാന്റ് സ്ഥാപിക്കും: കെ.ടി ജലീല്‍
backup
September 09 2016 | 20:09 PM
കാഞ്ഞങ്ങാട്: പദ്ധതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ കാഞ്ഞങ്ങാട്ട് മലിനജല പ്ലാന്റ് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. നവീകരിച്ച കോട്ടച്ചേരി ഹൈടെക് മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ മാര്‍ക്കറ്റിലെ മലിനജലം സംസ്കരിക്കുന്നതിനു വേണ്ടിയുള്ള പ്ലാന്റാണിത്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നശിപ്പിക്കുന്ന രീതി അവലംബിക്കാന്‍ തയാറാകണം. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം തടയുന്നതിനായി മൂന്നു ലക്ഷം ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ സംസ്ഥാനത്ത് നിര്‍മിച്ചു വരുകയാണ്. സമ്പൂര്‍ണ ശുചിത്വമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ നഗരസഭാ ചെയര്മാന് വി.വി രമേശന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."