HOME
DETAILS
MAL
രാഷ്ട്രീയ നേതാക്കള്‍ മതത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരം
backup
September 09 2016 | 20:09 PM
മട്ടന്നൂര്‍: രാജ്യനന്മയും സാമൂഹ്യ പുരോഗതിയും മുന്‍നിര്‍ത്തി പൊതുപ്രവര്‍ത്തനം നടത്തേണ്ട രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മതത്തെയും മത ചിഹ്നങ്ങളെയും അവഹേളിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂര്‍ മേഖല ഭാരവാഹികള്‍ പ്രസ്താവിച്ചു.
നബിദിനം ഉള്‍പെടെയുള്ള പവിത്രമായ മതസംസ്കാരത്തെ രാഷ്ട്രീയമായ പകപോക്കലിന് വേണ്ടി വ്യാഖ്യനിക്കപ്പെടുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ലെന്നും ഇത്തരം ചിന്തകള്‍ അപകടകരമാം വിധം വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും പ്രസിഡന്റ് റഷീദ് ഫൈസി പൊറോറ, സിക്രട്ടറി റാഷിദ് നിസാമി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."