HOME
DETAILS
MAL
കേരളം കുരുതിക്കളമാക്കാന്‍ സി.പി.എം ശ്രമം: കുമ്മനം
backup
September 09 2016 | 20:09 PM
ഇരിട്ടി:കേരളത്തില്‍ അങ്ങോളമിങ്ങോളം മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ച് കൊലപാതങ്ങള്‍ നടത്തി കേരളത്തെ കുരുതിക്കളമാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തി കൊണ്ടണ്ടിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. തില്ലങ്കേരിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിനീഷിന്റെ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം അഴിച്ചുവിട്ട് കേരളത്തില്‍ അടുത്തിടെ നടക്കാനിരിക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ തടയാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് സത്യപ്രകാശന്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം രവീന്ദ്രന്, വത്സന് തില്ലങ്കേരി, ശങ്കരന് പുന്നാട് തുടങ്ങിയവരും കൂടെയുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."