തൊഴില്‍ നഷ്ടപെട്ട പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കണം: കെ.ഇ ഇസ്മയില്‍
കണ്ണൂര്‍: തൊഴില്‍ നഷ്ടപെട്ട പ്രവാസികളുടെ ദുരിതം മനസിലാക്കി സംരക്ഷണം ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ ഇസ്മയില്‍.
കേരള പ്രവാസി ഫെഡറേഷന് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവും കാരണം നിരവധി പേരാണ് നാട്ടിലേക്കു വരാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. സീസണ് സമയങ്ങളില്‍ വിമാനക്കമ്പനികളുടെ നിരക്കു വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആസുത്രിത നീക്കത്തിന്റെ ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.പി.എഫ് ജില്ലാ പ്രസിഡന്റ് ടി.വി കൃഷ്ണന് അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍ മുഖ്യാതിഥിയായി. കോര്പറേഷന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സപ്ന, സി.കെ ഷുക്കൂര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സെമിനാര്‍ സി.എന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇ.എം.പി അബൂബക്കര്‍, പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി കണിവേലില്‍, പ്രവാസി ലീഗ് ജില്ലാകമ്മിറ്റി ജന.സെക്രട്ടറി സി.പി.വി. അബ്ദുല്ല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."