HOME
DETAILS
MAL
ജീവനക്കാരില്ലാത്തതിനാല്‍ ഇരിക്കൂറില്‍ വില്ലേജ് ഓഫിസ് പൂട്ടിയിട്ടു
backup
September 09 2016 | 20:09 PM
ഇരിക്കൂര്‍: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ ഇരിക്കൂര്‍ വില്ലേജ് ഓഫിസ് പൂട്ടിയിട്ടു. ഓഫിസിനു മുന്നിലെ ചുമരിനു മുന്നില്‍ ഒരു നോട്ടിസും പതിച്ചാണ് ജീവനക്കാര്‍ പോയത്. ' വില്ലേജ് ഓഫിസര്‍ ഇല്ല', ' വില്ലേജ് അസിസ്റ്റന്റ് ലീവ് ', വി.എഫ്.എ പണമടക്കാന്‍ താലൂക്ക് ഓഫിസില്‍ പോയി'... എന്നാണ് ചുമരില്‍ പതിച്ച നോട്ടിസില്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പലഭാഗങ്ങളില്‍നിന്നും എത്തിയവര്‍ പൂട്ടിയിട്ട ഗെയിറ്റും നോട്ടിസും കണ്ട് മടങ്ങി. ഇവിടെയുണ്ടായിരുന്ന വില്ലേജ് ഓഫിസര്‍ സ്ഥലം മാറി പോയിട്ട് ഒരു മാസമായി. പുതിയ ആളെ നിയമിച്ചെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. ഇനി അടുത്ത വ്യാഴാഴ്ച മാത്രമേ ഓഫിസ് തുറക്കുകയുള്ളു. ഇതോടെ നാട്ടുകാര്‍ ദുരിതത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."