കോര്പറേഷന് ഫണ്ട് വെട്ടിക്കുറക്കും
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ 2016-17 വര്‍ഷത്തെ അന്തിമ പദ്ധതി സമര്‍പ്പിക്കാനുള്ള നടപടികളില്‍ വീഴ്ച വരുത്തിയതോടെ പദ്ധതി തുകയുടെ അഞ്ച് ശതമാനം കോര്‍പറേഷനു നഷ്ടമാകും. അന്തിമരേഖ ആസൂത്രണസമിതിക്കു മുമ്പാകെ സമര്‍പ്പിക്കേണ്ട അവസാന തിയതിയായിരുന്നു ഇന്നലെ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിക്രമങ്ങളും ഇതുവരെയായി കോര്പറേഷന് അധികൃതര്‍ പാലിച്ചിട്ടില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ അംഗീകരിച്ചതിനു ശേഷം കോര്പറേഷന് കൗണ്‍സില്‍ അംഗീകരിക്കുന്ന പദ്ധതികളാണ് ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന ആസൂത്രണ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ അന്തിമരേഖ സമര്‍പ്പിക്കാനുള്ള നീക്കങ്ങളില്‍ ഗുരുതര വീഴ്ചയാണ് കോര്‍പറേഷന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഇതോടെ റോഡ് ഉള്‍പ്പടെയുള്ള പ്രധാന പ്രവൃത്തികളില്‍ ഫണ്ടിന്റെ ലഭ്യത കുറയും. നേരത്തെ നടന്ന വികസന സെമിനാറില്‍ വന്‍ പദ്ധതികളാണ് കോര്പറേഷന് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ തുടര്‍നടപടികളില്‍ അധികൃതര്‍ വീഴ്ച വരുത്തുകയാണ്. ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നതിലും മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങള്‍ ചേരുന്നതിലും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതായാണ് യു.ഡി.എഫ് കൗണ്‍സില്‍ നേതാക്കളുടെ ആക്ഷേപം. കോര്‍പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടു നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആസൂത്രണ സമിതിക്കു മുമ്പാകെ പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന തിയതി പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും കൈക്കൊള്ളാത്തത് പ്രതിഷേധാര്‍ഹമാണെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."