HOME
DETAILS
MAL
മില്‍മ കൂടുതല്‍ ഉല്പന്നങ്ങള് വിപണിയിലെത്തിക്കും
backup
September 09 2016 | 20:09 PM
കണ്ണൂര്‍: ഓണം-ബലിപെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് മില്‍മ കൂടുതല്‍ ഉല്പന്നം വിപണിയിലെത്തിക്കുന്നു. ഇത്തവണ ഏഴു ലക്ഷം ലിറ്റര്‍ പാലിന്റെയും 2.5 ലക്ഷം പാക്കറ്റ് തൈരിന്റെയും വില്പനയാണ് ലക്ഷ്യമെന്ന് കണ്ണൂര്‍ യൂനിറ്റ് മാനേജര്‍ കെ.സി ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഉല്പന്നങ്ങളും ലഭിക്കുന്ന 17 ഷോപ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
മുഴുവന്‍ ബൂത്തുകളിലും 288 രൂപയുടെ കിറ്റ് 250 രൂപയ്ക്ക് ലഭ്യമാക്കും. ബിരിയാണി സ്പെഷല്‍ നെയ്യ്, ഇന്‍സ്റ്റന്റ് പാലട മിക്സ്, ഐസ്ക്രീം, ചോക്ലേറ്റ് തുടങ്ങിയവ ഉപഭോക്താക്കള്‍ക്കായി മില്‍മ വിപണിയിലെത്തിക്കും. കെ.കെ രാഘവന്, എം.കെ രതീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."