ആശംസാ പ്രസംഗത്തെ ചൊല്ലി വേദിക്കു പുറത്ത് വാക്കേറ്റം
കണ്ണൂര്‍: നിരീക്ഷണ കാമറ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം നടത്തി വേദി വിട്ടതിനു പിന്നാലെയാണ് സംഭവം. എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായി അറിയിച്ച് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ പ്രസംഗിച്ചു പരിപാടി അവസാനിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. ഇതില്‍ പ്രകോപിതനായ കൗണ്‍സിലര്‍ ടി.ഒ മോഹനന്‍ വേദിയില്‍ നിന്നിറങ്ങിയ വെള്ളോറ രാജനെ തടഞ്ഞുവച്ചു. ആരോടു ചോദിച്ചിട്ടാണ് എല്ലാവര്‍ക്കും വേണ്ടി താന്‍ ആശംസ പറഞ്ഞതെന്നും തന്റെ അവസരം നിഷേധിച്ചത് എന്തിനാണെന്നും ആരാഞ്ഞ് തട്ടിക്കയറി. താന്‍ വേദിയില്‍ ഇരിക്കുന്ന മാന്യന്‍മാരോടു ചോദിച്ചിട്ടാണ് അങ്ങിനെ പ്രസംഗിച്ചതെന്നായിരുന്നു വെള്ളോറ രാജന്റെ മറുപടി. പ്രശ്‌നം വഷളാകുമെന്നു തോന്നിയ പൊലിസ് ഉടനെ ഇരുവരെയും അനുനയിപ്പിച്ച് മാറ്റിനിര്‍ത്തി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ശ്രമഫലമായാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും എല്‍.ഡി.എഫ് മറ്റുള്ളവരെ അവഗണിക്കുകയാണെന്നും ടി.ഒ മോഹനന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."