ശമ്പളവും ബോണസും ഇല്ല: കരൂര്‍ ലാറ്റക്‌സ് തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
പാലാ: എല്ലാവരും ഓണ ആഘോഷിക്കുമ്പോള്‍ കരൂര്‍ ലാറ്റക്‌സ് തൊഴിലാളികള്‍ നിരാശയിലാണ്. ഓണം പടിവാതിലില്‍ എത്തിയെങ്കിലും ആഘോഷിക്കാനുള്ള പണമില്ലാത്തതാണ് ഇവരുടെ നരാശയ്ക്ക് പ്രധാന കാരണം. ഒരു വര്‍ഷത്തിലധികമായി ശമ്പളമോ അലവന്‍സുകളോ ഇവര്‍ക്ക് ലഭിച്ചിട്ട്. ഫാക്ടറി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിധമുളള ബോണസോ, ഉത്സവബത്തകളോ, അഡ്വാന്‍സുകളോ നല്‍കുവാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതിനാല്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ബോണസിന് വക കണ്ടെത്തുവാന്‍ മാനേജ്‌മെന്റ് കണ്ടെത്തിയ എളുപ്പ വഴിയാണ് ലാക്റ്റസ് ഫാക്ടറി വക ഭൂമിയിലെ വൃക്ഷങ്ങള്‍ വിറ്റ് കിട്ടുന്ന തുകയില്‍ നിന്നും ബോണസിനായുളള തുക കണ്ടെത്തുക എന്നത്. ബോണസ് നല്‍കുവാന്‍ റബ്ബര്‍ മരങ്ങള്‍ ഉള്‍പ്പടെയുളള വൃക്ഷങ്ങള്‍ ലേലം ചെയ്യുവാന്‍ മാനേജ്‌മെന്റ് പത്രപരസ്യം നല്‍കി. ഇന്നലെയാണ് ലേലം നടന്നത്.
ഒരു വര്‍ഷമായി ശബളം ഇല്ലാതെ അടച്ചുകിടക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് എക്‌സഗ്രേഷ്യ അലവന്‍സിനായി 2300 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഫാക്ടറി മാനേജ്‌മെന്റ് ഇത് സംബന്ധിച്ച വിവരം തൊഴില്‍ വകുപ്പിന് കൈമാറാതെ വന്നതിനാല്‍ ജീവനക്കാര്‍ക്ക് നഷ്ടമാവുകയാണുണ്ടായത്. കോട്ടയം ജില്ലയിലെ ഓണം എക്‌സ്‌ഗ്രേഷ്യാ വിതരണം ഇന്നലെ ജില്ലാ ലേബര്‍ ഓഫീസില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയില്‍ ലാറ്റക്‌സ് ഫാക്ടറിയിലെ സുരക്ഷാവിഭാഗം ജീവനക്കാര്‍ക്ക് ആശ്വാസവേതനം നല്‍കുവാന്‍ വൃക്ഷങ്ങള്‍ വെട്ടിയാണ് തുക കണ്ടെത്തിയത്.
വളരെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് ഫാക്ടറി ഇപ്പോള്‍ ആസ്തി മുതല്‍ വിറ്റുതലുച്ച് തൊഴിലാളികള്‍ക്ക് ബോണസ് തുക കണ്ടെത്തുന്നതില്‍ തൊഴിലാളികള്‍ക്ക് വ്യാപക പ്രതിഷേധമുണ്ട്. ഫാക്ടറി ഒരു ദിവസം പ്രവൃത്തിച്ചാല്‍ 3 ലക്ഷം രൂപ ലാഭം കിട്ടും. ഒരു ദിവസം 200 ബാരല്‍ ലാറ്റക്‌സ് ഇവിടെ സംസ്‌കരിക്കാം. ഇതിന് ഇന്നത്തെ വില അനുസരിച്ച് 15 ലക്ഷം രൂപ മതിയാവും വിറ്റാല്‍ കിട്ടുന്നത് 19 ലക്ഷം രൂപയാണ്.
ദൈനംദിന ആവശ്യങ്ങള്‍ക്ക് സംഘം മുതലുകള്‍ വിറ്റ് തുക കണ്ടെത്തുന്നത് അംഗീകരിക്കാനാവില്ല എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. 100 കോടി രൂപ നിക്ഷേപകര്‍ക്കും കര്‍ഷകര്‍ക്കും നല്‍കാനുളള മാനേജ്‌മെന്റ് വസ്തുവകകള്‍ മുഴുവന്‍ കിട്ടുന്ന വിലയ്ക്ക് വിറ്റ് നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലന്ന് അവര്‍ പറയുന്നു.
അടുത്ത ആഴ്ച ഓഫീസുകളും ഫാക്ടറിയും അവധിയാണെന്നിരിക്കെ ഫാക്ടറി കോമ്പൗണ്ടില്‍ മരം വെട്ടുനടന്നാല്‍ വില്‍ക്കാത്ത മരങ്ങളും വെട്ടിമാറ്റപ്പെടും എന്നാണ് ജീവനക്കാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."