ഭവന നിര്‍മാണത്തിന് ധനസഹായം
കോട്ടയം: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈനര്‍, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍ക്കും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകള്‍ക്കും സംസ്ഥാന-ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഭവന നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം നല്കുന്നു.
അപേക്ഷകയുടെ പേരില്‍ ബാദ്ധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം എങ്കിലും ഉണ്ടായിരിക്കണം. ഇതുകൂടാതെ അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയുമായിരിക്കണം. ബി.പി.എല്‍ കുടുംബം, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്ക്കാര്അര്ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനു മുന്‍പ് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. 2016-17 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സഹിതം ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ട്രേറ്റ്, കോട്ടയം എന്ന വിലാസത്തില്‍ തപാല്‍ മുഖേന അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30. അപേക്ഷ ഫോറം ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, മുസ്ലീം യുവജനതയ്ക്കുളള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും ംംം.ാശിീൃശ്യേംലഹമൃല.സലൃമഹമ.ഴീ്.ശി വെബ് സൈറ്റില്‍ നിന്നും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."