HOME
DETAILS
MAL
വനിതകളും നിയമസംരക്ഷണവും: സെമിനാര്‍ ഇന്ന്
backup
September 10 2016 | 01:09 AM
കോട്ടയം: സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കുവേണ്ടി നടത്തുന്ന നിയമ സാക്ഷരതാ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള വനിതകളും നിയമ സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ചുളള സെമിനാര്‍ ഇന്ന് രാവിലെ 10.30 ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം. പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ ഓണസന്ദേശം നല്‍കും.
യുവജന കമ്മീഷന് മുന്‍ ചെയര്മാന് ആര്. വി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. യുവജന കമ്മീഷന് അംഗങ്ങളായ സുമേഷ് ആന്‍ഡ്രൂസ്, വിനോദ് കായിപ്പാടി തുടങ്ങിയവര്‍ സംസാരിക്കും. സ്ത്രീകള്‍ക്ക് ലഭ്യമായിട്ടുളള വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ച് അഡ്വ. റോയ്സ് ചിറയില്‍ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."