HOME
DETAILS

മകന് വൃക്ക നല്‍കാന്‍ അച്ഛന്‍ തയാര്‍; ചികിത്സയ്ക്ക് സുമനസുകള്‍ കനിയണം

  
backup
September 10 2016 | 01:09 AM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9a%e0%b5%8d


വൈക്കം: രണ്ടു വൃക്കയും തകരാറിലായ മകന് വൃക്ക നല്‍കാന്‍ അച്ഛന്‍ തയാറാണെങ്കിലും ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഒരു കുടുംബം.
വൈക്കം താലൂക്കിലെ തലയാഴം പഞ്ചായത്തില്‍ തോട്ടകംകരയില്‍ കൊച്ചുകണിയാംതറ വീട്ടില്‍ സോമന്‍-സിജി ദമ്പതികളാണ് ഏക മകനായ അഖിലിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത കൂലിപ്പണിക്കാരും ദരിദ്രരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയാണ് അഖില്‍.
പെട്ടെന്നുണ്ടായ ഒരു അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അഖിലിന്റെ രണ്ട് കിഡ്‌നികളും പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയത്. കിഡ്‌നി മാറ്റിവയ്ക്കുക മാത്രമാണ് ഈ കുടുംബത്തിന്റെ നെടുംതൂണായ അഖിലിന്റെ ജീവന്‍ രക്ഷിക്കാന്‍ ഏക മാര്‍ഗം. . സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച അഖില്‍ ജീവിത പ്രാരാബ്ധം മൂലം ഒരു സര്‍ക്കാര്‍ ജോലി കാത്തുനില്‍ക്കാതെ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിവന്നിരുന്നത്. മികച്ച ഒരു കലാകാരന്‍ കൂടിയായ അഖില്‍ നാട്ടിലെ എല്ലാ പൊതുകാര്യങ്ങളിലും സജീവമായിരുന്നു.
അഖിലിന്റെ അമ്മ വര്‍ഷങ്ങളായി ചികിത്സയിലാണ്. കിഡ്‌നി മാറ്റി വെയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കും വരുന്ന ചെലവ് നിത്യവൃത്തിക്കുപോലും നിവൃത്തിയില്ലാത്ത കുടുംബത്തിന് വഹിക്കുവാന്‍ കഴിവില്ലാത്ത സാഹചര്യമാണ്. ഭീമമായ ഒരു തുക ഓപ്പറേഷനും തുടര്‍ചികിത്സയ്ക്കും ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ അഖിലിന്റെ ചികിത്സാ സഹായത്തിനായി പ്രത്യേക സഹായനിധി സമാഹരണം നടത്താന്‍ ജനപ്രതിനിധികള്‍ തീരുമാനിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്ത് എന്നിവര്‍ രക്ഷാധികാരികളായും, തലയാഴം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി എസ് മുരളീധരന്‍ ചെയര്‍മാനായും, എസ് ശ്രീരാജ് കണ്‍വീനറായും, കെ എന്‍ രാജീവ് ഖജാന്‍ജിയായും എസ് ബി ടി വൈക്കം ശാഖയില്‍ അഖില്‍ ചികിത്സാ സഹായനിധി രൂപീകരിച്ചു. അക്കൊണ്ട് നമ്പര്‍ : 67374720651. കഎടഇ ഇീറല: ടആഠഞ0000125. ആൃമിരവ: ടആഠ ഢമശസീാ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago