അവധി ദിനങ്ങള്‍: ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ ജില്ലയിലുണ്ടാകാന്‍ സാധ്യതയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍, അത്യാഹിതങ്ങള്‍ എന്നിവ ഫലപ്രദമായി നേരിടുന്നതിന് കലക്‌ട്രേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഇന്ന് കെ.കെ ആര്‍ പ്രസാദ് (ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ 9446303036)1 1, 12, 16 തീയതികളില്‍ പി.ജി സഞ്ജയന്‍ (ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ആര്‍, 8547610063), 13 ,14 എസ് രാജീവ് (ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ 8547610065) 15, 16 സജീവ്കുമാര്‍ ടി.ജി (ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍ 8547610064) 18 കെ.കെ ആര്‍ പ്രസാദ് (ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ 9446303036) എന്നിവരാണ് ടീമിന് നേതൃത്വം നല്‍കുക. പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."