ഓണം പടിവാതില്‍ക്കല്‍: ഉപ്പേരിക്ക് ഉശിര് കൂടി
തൊടുപുഴ: ഓണം പടിവാതില്‍ക്കല്‍ എത്തിയതോടെ ഉപ്പേരിയ്ക്ക് ഉശിര് കൂടി. 350- 400 രൂപാവരെയാണ് ഇപ്പോള്‍ ഒരുകിലോ ഉപ്പേരിയുടെ വില.
ഉപ്പേരി വറുക്കാന്‍ കഴിയുന്ന പച്ചക്കായയ്ക്ക് 45 - 50 രൂപയാണ് ഇപ്പോള്‍ കിലോ വില. മൂന്ന് പച്ചക്കായ തൊലി പൊളിച്ചാല്‍ 300 ഗ്രാമില്‍ താഴെ മാത്രമേ ഉപ്പേരി കിട്ടൂ. ഇതു കൊണ്ടാണ് ഓണസദ്യയില്‍ ഒഴിച്ച കൂടാനാകാത്ത ഉപ്പേരിക്കും ശര്‍ക്കരവരട്ടിക്കും വില പൊള്ളുന്നത്.
200 രൂപക്ക് കിട്ടുന്ന ഉപ്പേരികളും വിപണിയില്‍ ഉണ്ട്. ഏത്തക്കായ വിലക്കുറഞ്ഞ സമയത്ത് വാങ്ങി പാകം ചെയ്ത് പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചു വച്ച് ഓണക്കാലത്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നവയാണ് ഇത്. ആരോഗ്യത്തിന് ഹാനികരമാണിത്. ഇവയ്ക്ക് രുചി കുറവായിരിക്കും. രാസവളങ്ങള്‍ ഉപയോഗിക്കാത്ത പച്ചക്കായ്ക്ക് ഇനിയും വില കൂടും.
നാടന്‍ ഏത്തക്കാ കൂടുതലും കൃഷി ചെയ്യുന്നത് തൃശൂര്‍ ഇടുക്കി വയനാട് ജില്ലകളിലാണ് തൃശൂരിലേതാകട്ടെ വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്നത്ര ഗുണമുള്ളതാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ ആശ്രയം തമിഴ്‌നാട്ടിലെ വരവ് ഏത്തയ്ക്കാ തന്നെ. അതിലുള്ള മായവും കീടനാശിനികളും എത്രത്തോളമെന്നു ചോദിച്ചാല്‍ കൈമലര്‍ത്തുകയെ നിവര്‍ത്തിയുള്ളൂ. ഓണം ആഘോഷിക്കാന്‍ ഉപ്പേരി തെരഞ്ഞെടുക്കുമ്പോള്‍ നേരിട്ട് അറിയാവുന്നവരില്‍ നിന്നാകണമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഉപ്പേരിപാകപ്പെടുത്തുന്നത് നിരീക്ഷിച്ചും രുചിച്ചും നോക്കിയും വാങ്ങുന്നത് ഗുണകരമായിരിക്കും.
പായ്ക്കറ്റില്‍ സൂക്ഷിക്കുന്ന ഉപ്പേരികളും ശര്‍ക്കരവരട്ടിയും വാങ്ങാതിരിക്കുന്നതാണ് നല്ലത്. ലാഭക്കൊതിയന്മാരായ ചില ഉപ്പേരിനിര്‍മാതാക്കള്‍ തിളച്ചുപൊങ്ങുന്ന എണ്ണയില്‍ ഓരോ മണിക്കുറിലും മൈക്രോണ്‍ കുറഞ്ഞ വെളുത്ത പ്ലാസ്റ്റിക്കുകള്‍ കലര്‍ത്തുന്നതു കൊണ്ടാണ് ചില ഉപ്പേരിക് തിളക്കവും മിനുസവും തോന്നുന്നതെന്ന് രഹസ്യ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. വേണ്ടത്ര ഗുണനിലവാരമില്ലാത്ത എണ്ണയും ചിലര്‍ ഉപയോഗിക്കുന്നുണ്ട്.
വെളിച്ചെണ്ണ വില കൂടുതലായതിനാല്‍ അറുപത്തഞ്ച് മുതല്‍ എഴുപത്തി അഞ്ച് രൂപ വരെ വിലയുള്ള പാമോയിലും സണ്‍ഫ്‌ളവര്‍ ഓയിലും ചേര്‍ത്ത് ഉപ്പേരി യുണ്ടാക്കുന്നവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."