HOME
DETAILS
MAL
കോട്ടപ്പള്ളിയില്‍ ഇരുചക്ര വാഹനങ്ങള്‍ അഗ്നിക്കിരയായി
backup
September 10 2016 | 01:09 AM
വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ അഗ്നിക്കിരയായി. വ്യാഴാഴ്ച രാത്രിയാണു സംഭവം.
സി.പി.എം പ്രവര്‍ത്തകന്‍ കണിയാങ്കണ്ടി സജീവന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 18 എച്ച് 3787 നമ്പര്‍ ആക്ടീവ സ്‌കൂട്ടറും കെ.എല്‍ 18 ഇ 4282 നമ്പര്‍ ബൈക്കുമാണു കത്തിനശിച്ചത്. സംഭവത്തിനു പിന്നില്‍ ആരെന്ന് ഇതുവരെ വ്യക്തമല്ല. ആഴ്ചകള്‍ക്കു മുന്‍പ് കോട്ടപ്പള്ളിയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം നടന്നിരുന്നു. സംഭവത്തില്‍ വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."