HOME
DETAILS
MAL
നന്മ സ്റ്റോര്‍ അടച്ചുപൂട്ടിയ നടപടി; യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി
backup
September 10 2016 | 01:09 AM
മുക്കം: സാധാരണക്കാര്‍ക്ക് ആശ്വാസമായ നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആനയാംകുന്നില്‍ ധര്‍ണ നടത്തി. ഉത്സവ കാലങ്ങളില്‍ വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. ധര്‍ണ ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം ഉദ്ഘാടനം ചെയ്തു. യൂനുസ് പുത്തലത്ത് അധ്യക്ഷനായി. അഷ്റഫ്, സൗധ, കെ. കോയ, ബാബു, പി.വി സുരേന്ദ്രലാല്‍, സലാം തേക്കുംകുറ്റി, പി.പി ശിഹാബ്, ശ്രീനിവാസന് ,എ.പി മോയി, മരക്കാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."