വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
മുക്കം: നഗരസഭ സമര്‍പ്പിച്ച 18,22,02,156 രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ വികസന സമിതിയുടെ അംഗീകാരം ലഭിച്ചു.
കാര്‍ഷിക മേഖലയക്ക് 1,01,56,800, ആരോഗ്യ മേഖലക്ക് 50 ലക്ഷം, പൊതുമരാമത്തിന് ആറുകോടി, വഴിവിളക്കിന് 40 ലക്ഷം, വിദ്യാഭ്യാസത്തിന് 50 ലക്ഷം, മാലിന്യ നിര്‍മാര്‍ജനത്തിന് 30 ലക്ഷം, സാമൂഹ്യ സുരക്ഷക്ക് 50 ലക്ഷം, അങ്കണവാടികള്‍ക്ക് 80 ലക്ഷം, പാര്‍പ്പിടത്തിന് രണ്ടു കോടി, പട്ടികജാതി-വര്‍ഗ വിഭാഗത്തിന് 85 ലക്ഷം, ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് 25 ലക്ഷം, നഗരസഭാ ഓഫിസ് വിപുലീകരണത്തിന് 40 ലക്ഷം എന്നിവ ഉള്‍പ്പെടുന്നതാണ് വാര്‍ഷിക പദ്ധതി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനും വാര്‍ഷിക പദ്ധതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു.
താമരശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.
സ്പില്‍ഓവര്‍ ഉള്‍പ്പെടെ 19,36,38,809 രൂപയാണ് മൊത്തം അടങ്കല്‍ തുക. വികസന ഫണ്ടണ്ടായി 3,95,19,209 രൂപയും പഞ്ചായത്ത് തനത് ഫണ്ടായി 1,85,39,225 രൂപയും മെയിന്റനന്‍സ് ഗ്രാന്റായി 1,21,16,000 രൂപയും വാര്‍ഷിക പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."