HOME
DETAILS

ദുബൈയിൽ മുൻഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ റഷ്യൻ സ്വദേശി പിടിയിൽ; ഹോട്ടൽ ജീവനക്കാരന്റെ വേഷത്തിലെത്തി നടത്തിയത് ആസൂത്രിത കൊലപാതകം

  
Web Desk
December 24, 2025 | 2:04 PM

russian man arrested for brutal murder of ex-wife in dubai planned killing carried out by posing as hotel staff

ദുബൈ: മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് മുൻ ഭാര്യയെ ദുബൈയിലെ ഹോട്ടൽ മുറിയിൽ അതിക്രൂരമായി കൊലപ്പെടുത്തിയ റഷ്യൻ സ്വദേശി പിടിയിൽ. റഷ്യൻ എയർലൈൻസിലെ മുൻ ജീവനക്കാരിയായ അനസ്താസ്യ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മുൻഭർത്താവ് ആൽബർട്ട് മോർഗനെ (41) റഷ്യൻ പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ വോക്കോ ബോണിങ്ടൺ ഹോട്ടലിൽ കഴിഞ്ഞയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നും ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നുണ്ടെന്നും സംശയിച്ചാണ് മോർഗൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് പറയുന്നു. റഷ്യയിൽ നിന്നും ദുബൈയിലെത്തിയ ഇയാൾ അതീവ തന്ത്രപരമായാണ് യുവതി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പ്രവേശിച്ചത്. ഹോട്ടലിലെ ലോൺട്രിയിൽ നിന്ന് കൈക്കലാക്കിയ ഹോട്ടൽ റോബ് ധരിച്ച് ഹൗസ് കീപ്പിങ് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ മുറിയിൽ കയറിയത്. യുവതിയുടെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പതിനഞ്ചിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മണിക്കൂറുകൾക്ക് ശേഷമാണ് രക്തത്തിൽ കുളിച്ച നിലയിൽ അനസ്താസ്യയെ കണ്ടെത്തിയത്.

നിയമോപദേഷ്ടാവായിരുന്ന മോർഗനും അനസ്താസ്യയും രണ്ട് വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞവരാണ്. എന്നാൽ വിവാഹമോചനത്തിന് ശേഷവും മോർഗൻ ഇവരുടെ സ്വകാര്യ സന്ദേശങ്ങൾ പിന്തുടർന്നിരുന്നു. വിവാഹസമയത്ത് അനസ്താസ്യ തന്നോട് വിശ്വാസവഞ്ചന കാണിച്ചിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയുടെ ദേഹത്ത് പച്ച പെയിന്റ് അടിക്കാനും കത്രിക ഉപയോഗിച്ച് മുടി മുറിക്കാനുമായിരുന്നു ഇയാളുടെ ആദ്യ പദ്ധതിയെന്നും എന്നാൽ മുറിക്കുള്ളിൽ വെച്ചുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

മയക്കുമരുന്ന് കേസിൽ മുൻപ് ഏഴ് വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ആൽബർട്ട് മോർഗൻ. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയാളി മോർഗനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് റഷ്യൻ അധികൃതരുമായി സഹകരിച്ച് ഇയാളെ പിടികൂടുകയായിരുന്നു.

 

 

A 41-year-old Russian legal consultant, Albert Morgan, was arrested in St. Petersburg for the brutal murder of his ex-wife, Anastasia (25), a former flight attendant. The incident occurred last week at the Voco Bonnington Hotel in Dubai. Driven by jealousy and suspicion of her personal life, Morgan traveled from Russia to Dubai and gained entry to her room by disguising himself as a housekeeping staff member using a laundry robe. Anastasia was found with over 15 stab wounds inflicted by a pair of scissors. After the crime, Morgan fled back to Russia but was identified through hotel CCTV footage and apprehended by Russian authorities in coordination with Dubai Police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  2 hours ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  2 hours ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  3 hours ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  3 hours ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  3 hours ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  3 hours ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

'ഞാൻ നിന്നെ സ്നേഹിക്കുന്നു'; പോർച്ചുഗീസ് യുവതാരത്തിന് ഹൃദയസ്പർശിയായ കുറിപ്പുമായി ഫുട്ബോൾ ഇതിഹാസം

Football
  •  4 hours ago
No Image

വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ അദ്ദേഹത്തോട് ചോദിക്കണം; കാറിൽ കയറ്റിയത് തെറ്റല്ല; തിരുവനന്തപുരത്തെ വീഴ്ചയിൽ 'വിചിത്ര' വാദങ്ങളുമായി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ഇന്ത്യൻ വ്യോമയാന രം​ഗത്ത് ഇനി പുതിയ ചിറകുകൾ; അൽ ഹിന്ദ് ഉൾപ്പെടെ മൂന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി

National
  •  4 hours ago