HOME
DETAILS

വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ അദ്ദേഹത്തോട് ചോദിക്കണം; കാറിൽ കയറ്റിയത് തെറ്റല്ല; തിരുവനന്തപുരത്തെ വീഴ്ചയിൽ 'വിചിത്ര' വാദങ്ങളുമായി മുഖ്യമന്ത്രി

  
Web Desk
December 24, 2025 | 3:53 PM

pinarayi vijayan defends car ride with vellappally blames secret alliance for election loss in thiruvananthapuram

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് സമ്മതിക്കുമ്പോഴും, വിവാദ വിഷയങ്ങളിൽ തിരുത്തലിന് തയ്യാറാകാതെ ന്യായീകരണങ്ങളുമായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ തള്ളാനോ വിമർശിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പമ്പയിൽ നടന്ന പരിപാടിക്കിടെയാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് തെറ്റാണെന്ന് കരുതുന്നില്ല. സമുദായ നേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും, തന്റെ വിവാദ പരാമർശങ്ങളിൽ വെള്ളാപ്പള്ളി തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ പാർട്ടി നേതാക്കൾ രംഗത്തുവരുമ്പോഴും വെള്ളാപ്പള്ളിയെ പരസ്യമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

ശബരിമല വിഷയത്തിൽ സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, കോൺഗ്രസും ബിജെപിയും തെറ്റായ പ്രചാരണം നടത്തിയെന്നാണ് ആരോപിക്കുന്നത്. ശബരിമല വിവാദം തിരിച്ചടിയായെങ്കിൽ പന്തളം നഗരസഭ ബിജെപിക്ക് എങ്ങനെ നഷ്ടമായി എന്ന് അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരത്തെ വീഴ്ച 

തലസ്ഥാന കോർപ്പറേഷനിലെ തോൽവിക്ക് പിന്നിൽ യുഡിഎഫ് - ബിജെപി അന്തർധാരയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എൽഡിഎഫിനെ തോൽപ്പിക്കാൻ ഇരു പാർട്ടികളും വോട്ട് മറിച്ചുവെന്നും, പല വാർഡുകളിലും നേരിയ വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടതെന്നും അദ്ദേഹം വാദിച്ചു. സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.

"ഗവർണറുമായി സമവായത്തിലെത്തിയത് സുപ്രിം കോടതി നിർദ്ദേശപ്രകാരമാണ്. രണ്ടാം ഘട്ടത്തിൽ ഗവർണർ തന്നെയാണ് മുൻകൈ എടുത്ത് തന്നെ ഇങ്ങോട്ട് വിളിച്ചത്. തുടർന്ന് എജിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമായത്."

അന്വേഷണ ഏജൻസികൾക്കെതിരെയും വിമർശനം

എസ്ഐടി അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേസിൽ ഉൾപ്പെട്ടവർക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ചിത്രം പോലും തെറ്റായ രീതിയിൽ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിക്കൊപ്പം സ്വർണ്ണക്കള്ളക്കടത്ത് പ്രതി നിൽക്കുന്ന ചിത്രം പരാമർശിച്ചുകൊണ്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അദ്ദേഹം പ്രതിരോധിച്ചു. തെരഞ്ഞെടുപ്പ് തോൽവിയിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും, എവിടെയാണ് പാളിച്ച സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയ്യാറായില്ല.

 

 

In a recent press conference, Kerala Chief Minister Pinarayi Vijayan addressed the LDF’s disappointing performance in the local body elections, particularly in Thiruvananthapuram. Defending his controversial car ride with SNDP leader Vellappally Natesan, the CM stated it was a matter of common courtesy and not an "offense," despite Natesan's recent communal remarks. Regarding the loss in the state capital, he alleged a "secret alliance" between the UDF and BJP, claiming they traded votes to defeat the Left. While acknowledging the need for "course correction," the CM largely stood by his government's stances on Sabarimala and other issues, dismissing the opposition's criticisms as "baseless propaganda."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  3 hours ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  3 hours ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  3 hours ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  3 hours ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  3 hours ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  3 hours ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

'ഞാൻ നിന്നെ സ്നേഹിക്കുന്നു'; പോർച്ചുഗീസ് യുവതാരത്തിന് ഹൃദയസ്പർശിയായ കുറിപ്പുമായി ഫുട്ബോൾ ഇതിഹാസം

Football
  •  4 hours ago
No Image

ഇന്ത്യൻ വ്യോമയാന രം​ഗത്ത് ഇനി പുതിയ ചിറകുകൾ; അൽ ഹിന്ദ് ഉൾപ്പെടെ മൂന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി

National
  •  4 hours ago
No Image

ഇടത്-കോൺഗ്രസ് മുന്നണികളുടേത് രാജ്യവിരുദ്ധ മനോഭാവമെന്ന് അനിൽ ആന്റണി

Kerala
  •  4 hours ago