യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും തൊഴില്‍ക്ഷമത വര്‍ധിപ്പിക്കും: കലക്ടര്‍
കൊച്ചി: യുവജനങ്ങളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് കെ.എം.എ പോലുള്ള സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. കെ.എം.എ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ്യരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. നഗരവാസികളും മാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും യോഗത്തിനെത്തിയിരുന്നു.
വിദ്യാര്‍ഥികളുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും കലക്ടര്‍ മറുപടികള്‍ നല്‍കി. എന്‍ജിനീയറിംഗിനും എം.ബി.എയ്ക്കും ശേഷം സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തത് സാമ്പത്തികനേട്ടങ്ങളേക്കാള്‍ പ്രധാനമാണ് വ്യക്തിപരമായ സംതൃപ്തി എന്നു കരുതുന്നതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കോഴ്‌സുകളിലെ തന്റെ സഹപാഠികള്‍ ഇന്നു വളരെ നല്ല നിലയിലാണ്.
പക്ഷേ ആന്തരികമായ സംതൃപ്തിയുടെ തലങ്ങള്‍ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. കൊച്ചി നഗരത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനു സംയുക്തമായ പരിശ്രമങ്ങളാണാവശ്യമെന്നും വലിയ കാര്യങ്ങള്‍ ചെയ്യുന്നതല്ല, ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യുന്നതാണു പ്രധാനമെന്നും അദ്ദേഹം വിശദീകരിച്ചു. കെ.എം.എയുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം അതിഥിയെ പരിചയപ്പെടുത്തി. മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."