ഓണം-ബക്രീദ് ആഘോഷത്തില്‍ നാടും നഗരവും
കൊടുവള്ളി: ഓണവും ബലിപെരുന്നാളും ഒന്നിച്ചുവരുന്ന അപൂര്‍വസന്ദര്‍ഭം അവിസ്മരണീയമാക്കി നാടെങ്ങും ആഘോഷത്തിമിര്‍പ്പ്. ഓണാവധിക്കു മുന്‍പത്തെ അവസാന പ്രവൃത്തിദിനമായിരുന്ന ഇന്നലെ സ്‌കൂളുകളിലും കോളജുകളിലും നിരവധി പരിപാടികള്‍ നടന്നു. മിക്കയിടങ്ങളിലും സമൃദ്ധമായ ഓണസദ്യയും വിളമ്പി. പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി സുനി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കെ.എ റഹീം, സി.കെ മുജീബ്, വി.ടി ഷമീര്‍, സി.കെ സുലൈഖ ടീച്ചര്‍, കെ.പി അബ്ദുസ്സമദ്, ഫസല്‍ ആവിലോറ, പി.എം മുഹമ്മദ് മാസ്റ്റര്‍, വി.ടി ഹാരിസ്, ടി. ഷബീനാ ബീവി, ടി.കെ ഷീല, കെ. റംല, കെ. ആതിര നേതൃത്വം നല്‍കി.
മടവൂര്‍ 13-ാം വാര്‍ഡ് ആരാമ്പ്രം പുള്ളിക്കോത്ത് അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സക്കീന മുഹമ്മദ്, വര്‍ക്കര്‍മാരായ നാസിബ, വസന്ത നേതൃത്വം നല്‍കി.
കരുവന്‍പോയില്‍ ജി.എം.യു.പി സ്‌കൂളില്‍ ഓണം-പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പൂക്കളം, മൈലാഞ്ചിയിടല്‍, വടംവലി, വിവിധ കായിക മത്സരങ്ങള്‍ നടന്നു. പ്രധാനാധ്യാപകന്‍ എന്‍.പി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി അബ്ദുന്നാസര്‍ അധ്യക്ഷനായി. ടി. സുനില്‍ കുമാര്‍, സി.എന്‍ മുഹമ്മദ്, പി.കെ സുരേഷ് ബാബു, എ.വി ബീന, വി. ഹരിദാസന്‍ സംസാരിച്ചു. എം.പി അബ്ദുറഹ്മാന്‍ സ്വാഗതവും വി.ജെ വിന്‍സെന്റ് നന്ദിയും പറഞ്ഞു.
മുക്കം: ഓണാഘോഷത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ പരിപാടികള്‍ നടന്നു. മുക്കം ചേന്ദമംഗല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന പരിപാടികള്‍ക്ക് ഇ. റീനകുമാരി, പി. വിജേഷ്, സാജിദ് പുതിയോട്ടില്‍, ഷാക്കിര്‍ പാലിയില്‍, ടി. വേലായുധന്‍ നേതൃത്വം നല്‍കി.
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂളില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം വള്ളോപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ ഓണസന്ദേശം നല്‍കി. സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുത്ത പി. പ്രകാശിനെ ചടങ്ങില്‍ അനുമോദിച്ചു. ബോസ് ജേക്കബ്, ടി.വി രാജേഷ്, അഗസ്റ്റിന്‍ മഠത്തിപറമ്പില്‍, സാബു പാറാങ്കല്‍, അഞ്ചല്‍ മരിയ നേതൃത്വം നല്‍കി.
പന്നിക്കോട് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. സുനോജ് അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ മുഹമ്മദ് അഷ്‌റഫ് ഓണസന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് സുലൈഖ പൊലുകുന്നത്ത്, അബ്ദുല്ല പി.വി, ഫസല്‍ ബാബു, ബീന, സലീം നേതൃത്വം നല്‍കി.
ആനയാംകുന്ന് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപിക കെ.എ ഷൈല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ രവി അധ്യക്ഷനായി. ഈന്തും കണ്ടികോമു, ജ്യോതി സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളും സ്‌നേഹ പൂക്കളവും ഒരുക്കി.
മുക്കം മണാശ്ശേരി എം.കെ എച്ച്.എം.എം.ഒ ഹയര്‍ സെക്കന്‍ഡറിയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അലി മുംതിസര്‍, മുഹമ്മദ് ഇഖ്ബാല്‍, മന്‍സൂര്‍ അലി, എ.കെ ജാഫര്‍, കെ.എം.എ റഷീദ്, സൗമ്യ, ഷാഹിന നേതൃത്വം നല്‍കി.
മുക്കം ട്രാക്ക് കോളജില്‍ നടന്ന ഓണാഘോഷ പരിപാടി എം.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അജയ്കുമാര്‍ അധ്യക്ഷനായി. മ്യൂസിക്ക് ക്ലബ് ജയേഷ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുഹറ കരുവോട്ടില്‍ മുഖ്യാതിഥിയായി. ട്രാക്ക് ഡയറക്ടര്‍ സലാം തേക്കുംകുറ്റി, അഡ്മിനിസ്‌ട്രേറ്റര്‍ ലയന ബെന്നി, വത്സ മാത്യു, സഹദേവന്‍, സിതാര സിദ്ദീഖ്, ഷോണ്‍ തോമസ് സംസാരിച്ചു. കോളജ് മാനേജര്‍ നുഹുമാന്‍ കുമാരനെല്ലൂര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാനു റഹ്മാന്‍ നന്ദിയും പറഞ്ഞു.
നരിക്കുനി: പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണം, ബക്രീദ് പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് ഉദ്ഘാടനം ചെയ്തു. വി. അബ്ദുല്‍ ബഷീര്‍, എ.വി മുഹമ്മദ്, എം. മുഹമ്മദ് അഷ്‌റഫ്, ഇ വി അബ്ബാസ്, പി.ടി സിറാജുദ്ദീന്‍, ഐ. അനില്‍ കുമാര്‍, ടി.പി മുഹമ്മദ് ബഷീര്‍, കെ.പി അബ്ദുസ്സലീം, പി.കെ രവീന്ദ്രന്‍, കെ. അബ്ദല്‍ ലത്തീഫ്, എ.പി ജാഫര്‍, ടി.പി അജയന്‍, കെ. മുബീന, പി.ജെ മേരി ഹെലന്‍, ഡോ. സി.പി ബിന്ദു സംസാരിച്ചു. വി. അബ്ദുല്‍ സലീം സ്വാഗതവും എം. എസ് ഉന്‍മേഷ് നന്ദിയും പറഞ്ഞു. പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്‌കൂളില്‍ ഓണം-ബക്രീദ് ആഘോഷം വിവിധ പരിപാടികളോടെ നടന്നു. കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, വൈസ് പ്രസിഡന്റ് സി.പി നരേന്ദ്രനാഥ്, വാര്‍ഡംഗം ലത പുതിയേടത്ത്, എ.എം ശ്രീധരന്‍ മാസ്റ്റര്‍, സി. സത്യന്‍, ശശിധരക്കുറുപ്പ്, പി.കെ മോഹനന്‍, സി.വി മഞ്ജു, ബിന്ദു, കെ. മോഹനന്‍, സി.എം ഗീത സംബന്ധിച്ചു.
മടവൂര്‍: പഞ്ചായത്ത്, കുടുംബശ്രീ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷംസിയ മലയില്‍ അധ്യക്ഷനായി. വി.സി റിയാസ് ഖാന്‍, സിന്ധു മോഹന്‍, സക്കീന മുഹമ്മദ്, എ.പി അബു, പി. ശ്രീധരന്‍, റിയാസ്, ശ്യാമള മലയില്‍, മഞ്ചുള, പി. സാബിറ, ഹസീന ടീച്ചര്‍, പങ്കജാക്ഷന്‍, ബിന്ദു, പി അബ്ദുറസാഖ് സംസാരിച്ചു. സ്‌നേഹപ്രഭ സ്വാഗതവും ജസ്‌ന നന്ദിയും പറഞ്ഞു.
എളേറ്റില്‍: എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ അഭിമുഖ്യത്തില്‍ ബക്രീദ് -ഓണക്കിറ്റ് വിതരണം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി. സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.എം സുബൈര്‍, സഫീര്‍, എം.പി ഉസ്സയിന്‍, ഷാഹിദ്, സലാഹുദ്ദീന്‍ സംസാരിച്ചു.
കുന്ദമംഗലം: ഓണം -ബലിപെരുന്നാള്‍ സമ്മാനമായി കുന്ദമംഗലം ക്ഷീരവ്യവസായ സഹകരണ സംഘം ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പാല്‍ നല്‍കിയ ക്ഷീര കര്‍ഷകര്‍ക്ക് പായസകിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി. വാസുദേവന്‍ അധ്യക്ഷയായി. ഡയറക്ടര്‍ പി.വി വിമോദ്, സെക്രട്ടറി സി. അപ്പുട്ടി പ്രസംഗിച്ചു.
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം സപ്ലൈകോ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്ത പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ എം. ബാബുമോന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, എം.കെ മോഹന്‍ദാസ്, ബാബു നെല്ലൂളി, ഒ. ഉസ്സൈന്‍, തളത്തില്‍ ചക്രായുഥന്‍ പ്രസംഗിച്ചു. സപ്ലൈകോ കൊടുവള്ളി ഡിപ്പോ മാനേജര്‍ ടി.കെ രാജന്‍ സ്വാഗതവും എ. അബ്ദുസമദ് നന്ദിയും പറഞ്ഞു. ചന്ത പതിമൂന്നിന് സമാപിക്കും.
വ്യപാരി വ്യവസായി ഏകോപന സമിതി കാരന്തൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണം-ബലിപെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് രവീന്ദ്രന്‍ കൊളോതാഴത്ത് അധ്യക്ഷനായി. സി.കെ ഉസ്മാന്‍, കെ.കെ ചന്ദ്രന്‍, ടി. അശോക്കുമാര്‍ പ്രസംഗിച്ചു. ഓള്‍ കേരള െ്രെപവറ്റ് ഫാര്‍മസിസ്റ്റ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രവീണ്‍ പെരളയിലിനെ ചടങ്ങില്‍ ആദരിച്ചു. അഷ്‌റഫ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."